സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/ഒരു ലോക്ഡൗൺഗീതം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ലോക്ഡൗൺഗീതം


അകന്നിരിക്കാം നമുക്കിനി
അടുത്തിരിക്കാൻ വേണ്ടി
അകൽച്ചയുടെ ആഴങ്ങളിൽ
മിഴിപ്പൂക്കൾ നനയാതെ

പകർന്നിരിക്കാം ആശ്വാസ ഗീതികൾ
വിരൽത്തുമ്പിലൂടഗ്നിനാളങ്ങളെ
പകർത്താതിരിക്കാൻ
കഴുകിക്കളയാം വിഷബീജങ്ങളെ

വിരലിലൂടെ ശ്വാസ കണികയിലൂടെ
ജീവനെ പറിച്ചെടുക്കാതെ
കരുതലായ് തുണയായ് നിലകൊള്ളാം
ഒരുപോരാളിയെപ്പോലെ...

വിരൽ തൊടും സൗഹൃദങ്ങളെ
തൊഴുകൈപ്പൂക്കളാക്കുക
കനൽക്കാറ്റുപോലെ മരണം വിതച്ച്
മഹാമാരി പെയ്തിറങ്ങുമ്പോൾ

വെളുപ്പിൻ പടച്ചട്ടയണിഞ്ഞ്
ആർദ്രമാം മിഴികളുമായ്
ജീവനു കാവൽ നിൽക്കും
മാലാഖമാരേ

കൂപ്പാം കരങ്ങൾ
നിങ്ങൾക്കായ്
ചൊരിയാം പ്രാർഥനപ്പൂക്കൾ
അതിദൂരെയല്ല പ്രഭാതം
 

ശ്രീഹരി ബിജു
9 എ സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത