ഐ.എ.ഇ.എച്ച്.എസ്സ്. കോട്ടക്കൽ/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം

പരിസ്ഥിതി,ശുചിത്വം ഇവ രണ്ടും വളരെ പ്രധാനപ്പെട്ടതാണ് എന്നാൽ പലപ്പോഴും ഇത് രണ്ടും കുറഞ്ഞു വരുന്ന കാഴ്ചയാണ് നാം കാണുന്നത്. ഞങ്ങളെ ചുറ്റുമുളള ഏറ്റവും മനോഹരവും ആകർഷകമുമായ ചുറ്റുപാടിൽ പ്രകൃതിക്ക് ജീവികാൻ നമ്മെ സ്വാഭാവിക പരിസ്ഥിതി പ്രദാനം ചെയ്യുന്നു.ഞങ്ങളുടെ പ്രകൃതി നമുക്ക് മനോഹരമായ പൂക്കൾ, ആകർഷകമായ പക്ഷികൾ,മൃഗങ്ങൾ, പച്ചക്കറികൾ, നീലകാശം,ഭൂമി,നദികൾ,കടൽ,വനങ്ങൾ,വായു,മലകൾ, തുടങ്ങിയ നിരവധി വസ്തുക്കൾ നൽകുന്നു. നമ്മുടെ ആരോഗ്യകരമായ ജീവിതത്തിനായി നമ്മുടെ ദൈവം പ്രക്യതിയെ സൃഷ്ടിച്ചിരിക്കുന്നു നാം ജീവിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും പ്രകൃതിയുടെ സ്വത്തുക്കളാണ്.അത് നാം നശിപ്പിക്കാനും നഷ്ടപ്പടാനും പാടില്ല. പ്രകൃതിയുടെ മൗലികതയെ നാം നശിപ്പിക്കരുത് കൂടാതെ ആവാസവ്യവസ്ഥയുടെ ചക്രത്തിൽ അസന്തുലിതമാക്കരുത് ഞങ്ങളുടെ സ്വഭാവം ജീവിക്കുന്നതിനും ആസ്വദിക്കുന്നതിനും നമുക്ക് മനോഹരമായ പരിസ്ഥിതി പ്രദാനം ചെയ്യുന്നു. അതിനാൽ എല്ലാ നന്മഷങ്ങളിൽനിന്നും വ്യക്തിയും വെടിപ്പുമുള്ളതു നിലനിർത്താനുള്ള ഞങ്ങളുടെ ഉത്തവാദിത്വമാണ് അത്. ആധുനിക കാലഘട്ടത്തിൽ മനുഷ്യൻ്റെ സ്വാർഥവും ചീത്തയുമായ പല പ്രവർത്തനങ്ങളും പ്രകൃതിയെ വലിയ തോതിൽ അസ്വസ്ഥരാക്കുന്നു .എന്നാൽ നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വത്തമാണ് പ്രകൃതിയുടെ സൗന്ദര്യം നിലനിർത്തുക എന്നത്. സംസ്ഥാനത്തിൻ്റെ കിഴക്കൻ ഭാഗങ്ങളിൽ മഴ ശരാശരി 38 ശതമാനം കുറഞ്ഞു.ഭൂഗർഭ ജലനിരപ്പ് വർഷം തോറും കുറയുന്നു പത്തോളം താലൂക്കുകൾ സ്ഥായിയായ വരൾച്ചാ ഭീഷണിയിലേക്കു നീങ്ങുന്നു. കേരളത്തിലെ 90 ശതമാനം പ്രദേശങ്ങളിലും വരൾച്ച ദ സാധ്യതയുണ്ട്. കാലാവസ്ഥാമാറ്റം മൂലം സമീപഭാവിയിൽ വീണ്ടും കേരളത്തിൽ മഴ കുറയുമെന്നാണു വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. കേരളത്തിൻ്റെ അന്തരീക്ഷ താപനില ഓരോ വർഷവും കൂടുന്നതായാണു കാലാവസ്ഥ വകുപ്പിൻ്റെ കണക്ക്.

ഈ നൂറ്റാണ്ടിൻ്റെ അവസാനത്തോടെ കേരളത്തിൻ്റെ പകുതിഭാഗം കടൽ വിഴുങ്ങുമെന്നാണ് മുന്നറിയിപ്പ്.ഈ നൂറ്റാണ്ട് അവസാനിക്കുന്നതോടെ ആഗോള താപനത്തിൻ്റെ ഫലമായി സമുദ്രനിരപ്പ് ഇപ്പോഴുള്ളതിനെക്കാൾ 50 സെൻ്റിമീറ്റർ വളരെ ഉയർന്നേക്കും സമുദ്രനിരപ്പിൽനിന്ന്  ഒരു മീറ്റർ ശരാശരി ഉയരത്തിലാണു കേരളത്തിൻ്റെ തീരം 40 സെൻ്റിമീറ്റർ സമുദ്രനിരപ്പ് ഉയർന്നാൽ കുട്ടനാടും മൺറോതുരുത്തും ഉൾപ്പെടെ താഴ്ന്ന മേഖലകൾ സമുദ്രത്തിനടിയിലാകും.

കേരളത്തിൻ്റെ വയലുകളുടെ വിസ്തൃതി കഴിഞ്ഞ 40 വർഷം കൊണ്ട് 7.5 ലക്ഷം ഹെക്ടറിൽ നിന്ന് 19 ലക്ഷം ഹെക്ടറായി. കേരളത്തിൻ്റെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന പശ്ചിമഘട്ടം നേരിടുന്ന പ്രധാന ഭീഷണികളിലൊന്ന്. അനധികൃത ക്വാറികളാണ് പാറയും മണ്ണുമൊക്കെ കടത്തുമ്പോൾ വലിയൊരു പാരിസ്ഥിതിക ഭീഷണി കുടിയാണ് നാം സൃഷ്ടിക്കുന്നത്. പാരിസ്ഥിതിക മാറ്റങ്ങൾ ദുരന്തങ്ങളല്ല അവയെ ഫലപ്രദമായി നേരിടാൻ കഴിയാതിരിക്കുമ്പോഴാണു ദുരന്തമായി മാറുന്നത്. കേരളം ഭാവിയിൽ നേരിടാൻ പോകുന്ന പരിസ്ഥിതി പ്രശ്നങ്ങളെയോ അവയെ നേരിടേണ്ട മാർഗങ്ങളെയോ കുറിച്ച് സംസ്ഥാന സർക്കാർ ഇതുവരെ ശാസ്ത്രീയ പഠനങ്ങളൊന്നും നടത്തിയിട്ടില്ല. പരിസ്ഥിതി ദിനാചരണം അത്തരം ചിന്തകൾക്കുള്ള വേദി കുടിയായാണ് മാറേണ്ടത്.പരിസ്ഥിതി സംരക്ഷിക്കുന്നത് വായു മലിനീകരണവും ഹരിതഗൃഹ വാതകങ്ങളും കുറയ്ക്കുന്നു. ആഗോളതാപനം, മലിനീകരണം, കാലാവസ്ഥ വ്യതിയാനം മുതലായവ കാരണം പരിസ്ഥിതി തകർന്നു കൊണ്ടിരിക്കുകയാണ്. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതും ഭൂമിയിലെ ജീവനെ സംരക്ഷിക്കുന്നു. നമ്മൾ ജീവിക്കുന്ന പരിസ്ഥിതിയുടെ ഉത്തരവാദിത്ത്വം ഞങ്ങൾക്കുള്ളതാണ്. നമ്മുടെ പരിസരം ശുചിത്വായിരിക്കേണ്ടത് നമ്മുടെ കടമയാണ് എന്നാൽ പലപ്പോഴും ഇതിൽ നിന്നും വ്യത്യസ്തമായിട്ടാണ് നാം കാണുന്നത്.ആരും തന്നെ വൃത്തിയിൽ പരിസരമോ, സ്വന്തം നാടോ സൂക്ഷിക്കുന്നില്ല. അഥവാ സൂക്ഷിച്ചാൽ തന്നെ എല്ലാം സ്വന്തം എന്നുള്ളതിനും വേണ്ടി മാത്രം സ്വാർത്ഥ ചിന്താഗതി വളർന്നിരിക്കുന്നു എല്ലാവരിലും.റോഡരികിൽ സി.സി.ടി.വി ക്യാമറ വെക്കേണ്ട അവസ്ഥയാണിപ്പോൾ.എങ്കിലും കുറച്ച്‌ സന്മനസ്സുള്ളവർ വൃത്തിയാക്കുന്നു. ആഴ്ചയിൽ ഒരിക്കലെങ്കിലും ഡ്രൈ ഡേ ആരും നടത്തുന്നില്ല.ആ സമയത്തു പോലും മാളുകളിലും തിയേറ്ററുകളിലും പോയി ആളുകൾ ആസ്വദിക്കുന്നു. മലിനീകരമായ അവസ്ഥയിൽ ഒരിക്കലും നമ്മുടെ കേരളത്തിനെ കാണാൻ പാടില്ല. മറ്റെല്ലാ തിരക്കുകളും മാറ്റി വെച്ച് ഓരോരുത്തരും ഇതിനായി മുന്നോട്ടിറങ്ങണം. എന്നാൽ മാത്രമേ നവകേരളമായി നാം മാറുകയുള്ളൂ.

പരിസ്ഥിതിയും ശുചിത്വവും ഏറെ പ്രധാനപ്പെട്ടതാണ് നമ്മുടെ ജീവിതത്തിൽ ഉയർത്തിപ്പിടിക്കേണ്ട രണ്ടു കാര്യങ്ങൾ. ഇവ രണ്ടും നന്നായാൽ മാത്രമേ രോഗപ്രതിരോധനത്തിനായി നമുക്ക് മുന്നോട്ടിറങ്ങാൻ സാധിക്കുകയുള്ളൂ. പരിസ്ഥിതിയും ശുചിത്വവും നന്നായിട്ടുണ്ടെങ്കിൽ പിന്നെ രോഗം തന്നെ ഉണ്ടാവില്ല.എന്നാൽ ഇവ രണ്ടിൻ്റെയും തകർച്ചകൊണ്ട് സംഭവിക്കുന്നതാണിതൊക്കെ.രോഗങ്ങൾ പടരുന്നതും ഇതൊക്കെ കാരണമാണ്.

ഇപ്പോൾ നമ്മുടെ രാജ്യം നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് കൊറോണ വൈറസ്.ഒരു അസുഖം വന്നാൽ എന്തും അതിന് തടയാൻ പറ്റുമെന്ന പാഠം അത് പഠിപ്പിച്ചു. എല്ലാവരും ഒന്നാണ് പാവപ്പെട്ടവനെന്നൊ, പൈസക്കാരനെന്നോ വ്യത്യാസമില്ലാതെ നമുക്ക് കാണിച്ചുതരുന്നു.വിനോദ സഞ്ചാരങ്ങളില്ലാതെ, മാളുകളിൽ പോവാതെ വെറുതെ കുശലം പറയാതെ വീടിനുള്ളിൽ സ്വന്തം കുടുംബത്തോടൊപ്പം ജീവിക്കാൻ നമ്മെ പഠിപ്പിച്ചു. രാജ്യമൊട്ടാകെ ലോക്ഡൗൺ പ്രഖ്യാപിച്ച് വീടിനുള്ളിൽ ചടഞ്ഞുകൂടിയിരിക്കുമ്പോഴും നമുക്ക് നമ്മുടെ കണ്ണും കാതും മനസ്സും പുറംലോകത്തേക്കു തുറന്ന് വയ്ക്കാം.കോവിഡിനെതിരെയുള്ള പോരാട്ടത്തിൻ്റെ ഭാഗമാകാം. അതിനുള്ള അവസരമാണ് സർക്കാർ നമ്മുടെ മുമ്പിൽ വയ്ക്കുന്നത്. കോവിഡിനെതിരായ ജനജാഗ്രത വർദ്ധിപ്പിക്കാനും ലോക്ക്ഡൗൺ കാലത്ത് ഒറ്റപ്പെട്ടു പോകുന്നവരെ സഹായിക്കാനും വേണ്ടി സംസ്ഥാന യുവജന കമ്മീഷൻ തുടങ്ങി വച്ച യൂത്ത് ഡിഫൻസ് ഫോഴ്സിൽ രജിസ്റ്റർ ചെയ്യണം.ഇതു നമ്മുടെ അതിജീവനത്തിൻ്റെ സേനയാണ് സമുഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുന്ന ഈ സാഹചര്യം പൂർണമായി പ്രയോജനപ്പെടുത്തണമെന്നാണ് എനിക്കു പറയാനുള്ളത്.പ്രളയം വന്നേപ്പാൾ കേരളത്തിനുവേണ്ടി നാം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയതാണ്. ഇതു പക്ഷെ അതിൽ നിന്നും വ്യത്യസ്തമായ പ്രതിസന്ധിഘട്ടമാണ്. ബ്രേക്ക് ദി ചെയിൻ എന്നതാണല്ലോ നമ്മുടെ പോരാട്ടത്തിൻ്റെ മുദ്രാവാക്യം എന്നാൽ അതിനു വേണ്ടി നമുക്ക് ഓരോരുത്തർക്കും അദൃശ്യമായി നമ്മുടെ കരങ്ങൾ കോർക്കാം.ഭക്ഷണമോ,മരുന്നോ മറ്റെന്തങ്കിലും സഹായമോ വേണ്ടവരിലേക്ക് കരങ്ങൾ നീട്ടാം. ഈ കുട്ടിരിപ്പ് നാളേക്ക് വേണ്ടിയുള്ള കരുതിവയ്പ്പു കൂടിയാണെന്നു മറക്കരുത്. രാജ്യം ഏറ്റവും കടുത്ത പ്രതിസന്ധി നേരിടുന്ന ഈ വേളയിൽ , രോഗഭീഷണിയിലും ലോക്ഡൗണിലും സാമ്പത്തികമായി തകർന്നു പോയ ജനതയ്ക്കു കൈത്താങ്ങാകുക തന്നെയാണു ജനകീയ സർക്കാരിൻ്റെ പ്രഥമവും പ്രാധാനവുമായ ധർമം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇപ്പോൾ പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്ന കരുതൽ പദ്ധതികൾ അതുകൊണ്ടു തന്നെ ജനങ്ങൾക്കു നൽകുന്ന ആശ്വാസം ചെറുതല്ല. ഇവിടെ ആരും പട്ടിണി കിടക്കാൻ പാടില്ലെന്ന ഉറച്ച ലക്ഷ്യമായാണു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇപ്പോൾ പ്രഖ്യാപനങ്ങൾ നടത്തുന്നത്. രാജ്യം മുഴുവൻ ജാഗ്രതയോടെ സ്വന്തം വീട്ടിലിരിക്കുമ്പോൾ പുറത്ത് ജനതയുടെ ആരോഗ്യ സുരക്ഷയ്ക്കു വേണ്ടി അവിരാമം പ്രയത്നിക്കുന്നവരോടുള്ള നമ്മുടെ നന്ദി സീമാതീതമാണ്.


ഫാത്തിമ നഫ
10 ഐ.എ.ഇ.എം.എച്ച്.എസ്സ്. കോട്ടക്കൽ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം