വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്

a

പരിസ്ഥിതി സംരക്ഷണം

എന്റെ സ്നേഹം നിറഞ്ഞ കൂട്ടുകാരെ.
ഞാൻ അനാമിക വളാഞ്ചേരിയിലെ വെണ്ടല്ലൂർ വി പി എയുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്..
പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് പങ്കുവെക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ ലേഖനത്തിൽ ഞാൻ ആദ്യം പരിഗണിക്കുന്നത് പരിസ്ഥിതി എന്താണ് എന്നതിനെ പറ്റിയാണ്..
ഭൂമി സൗരയൂഥത്തിലെ ഒരു അംഗമാണ്. സഹോദര ഗ്രഹങ്ങളിൽ നിന്ന് ജൈവഘടന നിലനിൽക്കുന്ന ഗ്രഹം ഭൂമി മാത്രമാണ്. മനുഷ്യനും ചുറ്റും കാണുന്നതും പ്രകൃതിദത്ത വുമായ അവസ്ഥയെയാണ് പരിസ്ഥിതി എന്ന് പറയുന്നത്..
പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യന്മാരും മറ്റു ജീവജാലങ്ങളും കഴിയുന്നത്. ഭൂമിയിലെ ചൂടിൽ നിന്ന് രക്ഷനേടാൻ തണുപ്പും തണുപ്പിൽ നിന്ന് രക്ഷനേടാൻ ചൂടും മാറിമാറി സൃഷ്ടിക്കാൻ പ്രകൃതിക്ക് കഴിയും. അതുപോലെതന്നെ പുഴകളിൽ വെള്ളം കെട്ടി നിർത്തുകയും വലിയ വലിയ കെട്ടിടങ്ങൾ പടുത്തുയർത്തുകയും കാടുകൾ വെട്ടി തെളിയിക്കുകയും എല്ലാം ചെയ്യുമ്പോൾ അത് പ്രകൃതിക്ക് ദുരിതം സൃഷ്ടിക്കുന്നു..
ഇനി എന്തെല്ലാമാണ് പ്രകൃതിക്ക് ദുരിതം സൃഷ്ടിക്കുന്നത് എന്ന് നോക്കാം. ജലമലിനീകരണം പ്രകൃതി മലിനീകരണം ശബ്ദമലിനീകരണം ഇതിനെല്ലാം കാരണം മനുഷ്യൻ തന്നെയാണ്. അമിതമായ പ്ലാസ്റ്റിക് ഉപയോഗം ആണ് മണ്ണിലെ ഓക്സിജൻ അളവ് കുറയ്ക്കുന്നത്. അതുപോലെതന്നെ വനനശീകരണം തടയലും. ഇങ്ങനെയുള്ള കാര്യങ്ങൾ ഒഴിവാക്കിയാൽ ഒരു പരിധിവരെ പരിസ്ഥിതി മലിനീകരണത്തെ നമുക്ക് തടയാം. വെള്ളവും നമ്മുടെ സമ്പത്ത് തന്നെയാണ് അത് മലിന പെടാതിരിക്കാൻ നാം ഓരോരുത്തരും ശ്രദ്ധിച്ചാൽ മതി..

 "ഒരു മരം മുറിച്ചാൽ രണ്ടു മരം നമ്മൾ വെച്ചു പിടിപ്പിക്കണം".
അനാമിക
1 A വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം