ഒറ്റക്കെട്ടായി നാം പോരാടീടുക കൊറോണയെന്നൊരു വൈറസിനോട് കൈകഴുകീടണം സോപ്പിനാലെ ശ്രദ്ധയോടിത് ആവർത്തിക്കണം നന്നായി അകലം പാലിക്കേണം മാസ്ക്കുകൾ സദാ ധരിച്ചിടേണം എന്റെ സ്വന്തം കടമയാണിതെന്ന ബോധം ചിന്തയിൽ ഉണ്ടാകേണം സമ്പർക്കത്തിൽ മാത്രമാണീ രോഗം നമ്മെ കീഴ്പ്പെടുത്തുക... ധാർമികമായ് നാം ചിന്തിക്കേണം വ്യാധിയെ നമ്മൾ പരത്തിടാതെ ഓഖി സുനാമി നേരിട്ടപോൽ ധീരയോടെ ഒരുമയോടെ കൈ കോർക്കുക നാം എത്രയും വേഗം തുരത്തിടാനായ് ഭരണകൂടം നമുക്ക് മുന്നിലുണ്ട്.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത