മാവുകൾ പൂത്തു മണം പരന്നു
പച്ചക്കുടയായി ബദാം മരങ്ങൾ
അണ്ണാറക്കണ്ണന്മാർ കാക്കകളും
വിദ്യാലയത്തിൽ വിരുന്നുവന്നു
ടീച്ചറും കുട്ട്യോളും മാന്തണലിൽ
പാടിപഠിക്കുവാൻ ഒത്തുകൂടി
ചക്കപ്പഴത്തിൻ മധുരഗന്ധം
ദിക്കെല്ലാം വാരിവിളമ്പി തെന്നൽ
അണ്ണാനും കാക്കയും കുയിലുകളും
തമ്മിൽ കലഹമായി ചക്കയുണ്ണാൻ
താലോലമാടും മുരിങ്ങകളും
താളംപിടിക്കുന്ന നെല്ലിക്കകളും കാണുന്നോർക്കെല്ലാം രസംപകരും
ഹായ് !നല്ല സുന്ദരം വിദ്യാലയം !