എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/ഹരിത വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
ഹരിത വിദ്യാലയം

മാവുകൾ പൂത്തു മണം പരന്നു
പച്ചക്കുടയായി ബദാം മരങ്ങൾ
അണ്ണാറക്കണ്ണന്മാർ കാക്കകളും
വിദ്യാലയത്തിൽ വിരുന്നുവന്നു
ടീച്ചറും കുട്ട്യോളും മാന്തണലിൽ
പാടിപഠിക്കുവാൻ ഒത്തുകൂടി
ചക്കപ്പഴത്തിൻ മധുരഗന്ധം
ദിക്കെല്ലാം വാരിവിളമ്പി തെന്നൽ
അണ്ണാനും കാക്കയും കുയിലുകളും
തമ്മിൽ കലഹമായി ചക്കയുണ്ണാൻ
താലോലമാടും മുരിങ്ങകളും
താളംപിടിക്കുന്ന നെല്ലിക്കകളും കാണുന്നോർക്കെല്ലാം രസംപകരും
ഹായ് !നല്ല സുന്ദരം വിദ്യാലയം !

Adhini.V.P
2 D എ.എം.എൽ.പി.എസ് .നീരോൽപലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത