കൊറോണ വന്നൂ...പേടി വന്നൂ...
ലോകം മുഴുവൻ മരണം വന്നൂ...
തൊട്ടാൽ പേടി...തുമ്മ്യാൽ പേടി...
ആളുകളാകെ മാസ്ക് ധരിച്ചൂ...!
അപ്പുറമിപ്പുറമുള്ളവരൊക്കെ
നേരിൽ കണ്ടാൽ അറിയാതായി...!
അവരെയുമിവരെയും നോട്ടമിട്ട
കൊറോണയാകെ ചമ്മിപ്പോയി...!
ആരുടെമേലുമിടം കിട്ടാതെ
കൊറോണ വേഗം ലോകം വിട്ടു...!