ഡയറികുറിപ്പ്

13/4/2020, ചൊവ്വ

     പ്പോൾ എന്നും പതിവിലും വൈകിയാണ് ഞാൻ ഉണരാറ്. എവിടെയും പോകാൻ പറ്റില്ല. മഹാമാരി കോവിഡ് കാരണം ഒന്നിനും സന്തോഷമില്ല. എങ്ങോട്ടു തിരിഞ്ഞാലും "കൈ സോപ്പിട്ടു കഴുകണം.... " ഇതേ ഉള്ളൂ. നമ്മുടെ കേരളം പിടിച്ചുനിൽക്കുന്നത് സമാധാനമായി.

     ഞാൻ എന്നും എന്റെ വീടിനടുത്തുള്ള പറമ്പിൽ നിന്നും ഒച്ചയില്ലാത്ത സ്കൂളിനെ നോക്കാറുണ്ട്. ഞാനും അമ്മയും കൂടിയാണ് സ്കൂളിലെ ചെടി നനക്കാൻ പോവാറ്. ജനലിലൂടെ ഞാനെന്റെ ക്ലാസിലെ ഒഴിഞ്ഞ ബെഞ്ചും ഞങ്ങൾ ഇരിക്കുന്ന സ്ഥലവും സങ്കടത്തോടെ നോക്കി നിൽക്കാറുണ്ട്. കൂട്ടുകാരെ ആരെയും കാണാത്തതിൽ വിഷമമാണ്. ഞങ്ങളെല്ലാവരും നാടകവും, വാർഷികവും, അതുപോലെ ടൂറും, സെൻറ് ഓഫും നടത്താൻ വളരെ ആശിച്ചു പോയി. പക്ഷെ ഒന്നും നടത്താൻ പറ്റിയില്ല. സ്കൂൾ വിട്ടുപോകുന്നതിൽ സങ്കടം തോന്നി. ഇനിയും കുറെ ക്ലാസ് കൂടി ഇവിടെ പഠിക്കാമായിരുന്നു. എന്താണ് ഒരു വഴി.???..

അഥർവ
IV A എൽ പി എസ് പാറയിൽ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം