എൽ.എം.എസ്.എൽ.പി.എസ് ഭൂതൻകോട്/അക്ഷരവൃക്ഷം/ അനുസരണക്കേട്

Schoolwiki സംരംഭത്തിൽ നിന്ന്
അനുസരണക്കേട്

അന്ന് അവൻ സന്തോഷത്തോടെയാണ് സ്കൂളിൽ നിന്നും തിരികെ വന്നത് . നാളെയാണ് സ്കൂളിൽ നിന്നും ടൂർ പോകുന്നത് . ആ ഒരാവേശത്തിൽ തന്നെ അവൻ അമ്മയോട് ചോദിച്ചു ,"ഞാനിന്ന് കുളത്തിൽ പോയി കളിക്കട്ടെ?”അമ്മ സമ്മതിച്ചില്ല.അമ്മ പറഞ്ഞു "വെറും വൃത്തികേടായി കിടക്കുകയാണ് ആ കുളം.വെറുതെ അസുഖമൊന്നും വരുത്തിവയ്ക്കേണ്ട.നാളെ ടൂറാണ് . അതുകൊണ്ട്നീ ഈ കിണറുവെളളത്തിൽ കുളിക്ക് .”അവസാനം അവന്റെ നിർബന്ധത്തിനു അമ്മ വഴങ്ങി.അവൻ കുളിച്ച് തിരികെ വന്നത് ദേഹം ചൊറിഞ്ഞുകൊണ്ടായിരുന്നു.രാത്രി ആയപ്പോഴേയ്ക്കും ദേഹം ചുവന്നു തടിച്ചു.കടുത്ത പനിയുമായി.അമ്മ പറ‍‍ഞ്ഞത് അനുസരിച്ചെങ്കിൽ എനിക്കും ടൂറിനു പോകാമായിരുന്നു.അവൻ വളരെ സങ്കടത്തോടെ കരഞ്ഞു.

അമൽ.എ കെ
3 എൽ.എം.എസ്.എൽ.പി.എസ് ഭൂതൻകോട്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ