എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/ കോറോണയെ പ്രതിരോധിക്കാൻ കൈകോർക്കാം
കോറോണയെ പ്രതിരോധിക്കാൻ കൈകോർക്കാം
കോവിഡ് 19 എന്ന മാരക രോഗത്തെ ഒന്നടങ്കമായി പ്രതിരോധിക്കേണ്ടത് അനിവാര്യമാണ്. വ്യക്തി ശുചിത്വം , പരിസര ശുചിത്വം എന്നിവ നമ്മൾ നിർബന്ധമായും ചെയ്യേണ്ടതാണ്. ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും കോവിഡിനെ പ്രതിരോധിക്കാൻ നൽകുന്ന സന്ദേശങ്ങളും മുൻ കരുതലുകളും ശ്രദ്ധയോടെ കേട്ട് പ്രവർത്തിക്കണം. പ്രളയത്തെ നേരിട്ട പോലെ ഈ മഹാമാരിയേയും ഇല്ലാതാക്കും . ഇതിനായി നമ്മൾ എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണം. ഗവൺമെന്റ് നിർദേശിച്ച ഈ ലോക് ഡൗൺ നമ്മൾ മഹാമാരിയെ പ്രതിരോധിക്കാൻ ഉള്ള ഒരു പ്രവർത്തനമായി മനസ്സിൽ കണ്ട് ഈ ലോകത്തുള്ള എല്ലാവരും ഇതിൽ പ്രവർത്തിക്കേണ്ടതാണ്. ആരും പുറത്തിറങ്ങി നടക്കരുത്. അത്യാവശ്യമായി പുറത്തിറങ്ങുമ്പോൾ നമ്മൾ മാസ്ക് നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്. പുറത്തു പോയി വന്നാൽ കയ്യും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകി കൈകളിൽ സാനിറ്റൈസർ പുരട്ടേണ്ടതാണ്. ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ച ലക്ഷണങ്ങൾ ഉള്ള ആളുകൾ ഉടൻ തന്നെ അടിയന്തരമായ ചികിത്സയ്ക്ക് വിധേയമാകേണ്ടതാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവർ ആരോഗ്യ പ്രവർത്തകർ പറയുന്ന ദിവസം വരെ വീട്ടിൽ ഇരിക്കേണ്ടതാണ്. മഹാമാരിയിൽ നമ്മളെ ശുശ്രൂഷിക്കുന്നത് ഡോക്ടർമാരും നേഴ്സ്മാരുമാണ്. നമ്മളെ ശുശ്രൂഷിക്കുന്ന ഇവർ അവരുടെ ആരോഗ്യവും, ജീവിതത്തിലെ കാര്യങ്ങളും മാറ്റി വച്ചാണ് നമ്മളെ ശുശ്രൂഷിക്കുന്നത്. പാവപ്പെട്ട ജനങ്ങളെ ഗവൺമെന്റ് ധാരാള സഹായിക്കുന്നുണ്ട്. ഇവർ പറയുന്നത് ശ്രദ്ധാപൂർവ്വം കേട്ട് നമ്മൾ ഈ മഹാമാരിയേയും ഇല്ലാതാക്കും. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. ഈ മഹാമാരിയെ ഇന ലോകത്തു നിന്നും നമ്മൾ ഒഴിപ്പിക്കും. അതിനായി എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിക്കേണ്ടതാണ്. ഈ ലോകത്തെ സമാധാനവും സന്തോഷവും വീണ്ടെടുക്കുക തന്നെ ചെയ്യും.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |