എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/അക്ഷരവൃക്ഷം/നാം വസിക്കുന്ന ലോകം
നാം വസിക്കുന്ന ലോകം
നാം വസിക്കുന്ന ഭൂമിയിൽ നമ്മെ കൂടാതെ ഒരുപാട് ജീവികളേയും, ജീവജാലങ്ങളേയും നമുക്ക് കാണുവാൻ കഴിയും.ഓരോന്നിനും അവയ്ക്ക് അവയുടെ ചുറ്റുപാടുകൾക്കനുസൃതമായി ജീവിക്കാനുള്ള സാഹചര്യങ്ങളുണ്ട്. അതെല്ലാം ഒന്നിനോടൊന്ന് വ്യത്യസ്തമായിട്ടുള്ളതാണെന്ന് നമുക്ക് കാണുവാൻ കഴിയും. എന്നാൽ മനുഷ്യരായ നമ്മെ സംബന്ധിച്ചിടത്തോളം ബുദ്ധിയും, തിരിച്ചറിവും, ചിന്താശേഷിയും എല്ലാം കൊണ്ട് നമ്മെ ദൈവം സൃഷ്ടിച്ചിരിക്കുന്നു. ആകയാൽ മനുഷ്യരുടെ ജീവിത ശൈലിയും മറ്റും, മറ്റുള്ള ജീവികളെ അപേക്ഷിച്ച് തീർത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് " തിരിച്ചറിവ് " അഥവാ ചിന്താശേഷി. അതു കൊണ്ട് തന്നെയാണ് ദൈവം മനുഷ്യർക്ക് മറ്റുള്ള ജീവികളെക്കാൾ കൂടുതൽ പ്രാധാന്യം കൽപിക്കപ്പെടുന്നതും. നാം അതിവസിക്കുന്ന ഭൂമിയിൽ നമ്മെ കൂടാതെ കുറെയധികം ജീവൻ്റെ സൃഷ്ടികൾ ഉണ്ടെന്ന് പറഞ്ഞുവല്ലോ, അവരെല്ലാം തന്നെ അവരവരുടെ ജോലികൾ വളരെയധികം കരുതലോടെയും, ഭംഗിയോടെയും, കൃത്യതയോടെയും അവരുടെ ജീവിതത്തിൽ അവർ ഒരു മടിയും കൂടാതെ നിറവേറ്റി പോരുന്നുവെന്ന വസ്തുത നാം അവഗണിച്ച് കൂടാ. ഉദാ:-തേനീച്ച - തേനീച്ചയിൽ നാം കാണുന്നതെന്താണെന്ന് നോക്കുക!വളരെ അടുക്കും ചിട്ടയോടും കൂടിയാണ് അവരുടെ ജീവിത ശൈലികൾ. അവയെല്ലാം അതിലൊരു മടിയും കാണിക്കാതെ അവ പരിപാലിക്കുന്നു. കിലോമീറ്ററുകൾ താണ്ടി ഓരോ ഈച്ചയും അവയ്ക്ക് വേണ്ട തേൻ സമ്പാദിക്കുന്നു. അത് മറ്റുള്ള ജീവികൾക്ക് കൂടി പ്രയോജനപ്പെടുന്നവയുമാണ്. ഇവ ഇതെല്ലാം നിർമ്മിക്കുന്നത് വളരെ വൃത്തിയോടും, ശ്രദ്ധയോടും, ശുചിത്വത്തോടു കൂടിയുമാണ്. എന്നാൽ മനുഷ്യരായ നമ്മെ നോക്കുക വ്യക്തി താൽപര്യത്തിനു വേണ്ടി മാത്രം ജീവിക്കുകയോ, ജീവിത ശൈലി തന്നെ മാറ്റുകയോ ചെയ്യുകയാണ്. പ്രകൃതിക്ക് അത്യന്താപേക്ഷിതമായ പല സ്രോതസ്സുകളേയും ബാധിക്കും വിധം പ്രത്യക്ഷമായോ പരോക്ഷമായോ അവയുടെ നിലനിൽപിന് തന്നെ ഭീഷണിയാവുന്ന തരത്തിൽ നാം നമ്മുടെ ജീവിതവും, ജീവിതശൈലിയും മുന്നോട്ട് കൊണ്ടു പോവുന്നു. നാം നമ്മുടെ വീടും പരിസരവും വളരെയധികം ശുചിത്വമായി പരിപാലിക്കേണ്ടതുണ്ട്. നാം ചെല്ലുന്നിടത്തെല്ലാം ശുചിത്വമുള്ളതാവണം എന്ന ചിന്ത നമുക്ക് ഉണ്ടാവണം. നമ്മളും നമ്മുടെ പരിസരവും ശുചിത്വമുള്ളതാവുമ്പോൾ രോഗപ്രതിരോധം താനേ വരും. സ്വന്തം പരിസരം ശുചിത്വത്തോടെ സൂക്ഷിച്ച് രോഗപ്രതിരോധശേഷി ഉറപ്പു വരുത്തുക എന്നത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. ഇന്ന് ലോകം മുഴുവൻ വെറും ഒരു വൈറസ്സിന് മുന്നിൽ പകച്ചു നിൽക്കുന്ന കാഴ്ച്ച നാം അനുഭവിക്കുകയാണ്. അനുഭവത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് നല്ല ആരോഗ്യശീലങ്ങളുമായി പ്രകൃതിയെ പരിപാലിച്ച്, നല്ല നാളേക്കായി നമുക്ക് ഓരോരുത്തർക്കും പ്രവർത്തിക്കാം ....
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം