സെന്റ് ഗൊരേററി എച്ച്. എസ്സ്. എസ്സ്. പുനലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം,രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം,രോഗപ്രതിരോധം

ഇന്ന് മനുഷ്യരാശി നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വിപത്താണ് പരിസ്ഥിതി മലിനീകരണം. ഭൂമിയിലെ മണ്ണും വെള്ളവും വായുവും ഒരുപോലെ മലിനമായിരിക്കുന്നു. നഗരത്തിലെ ജനസംഖ്യയുടെ അളവ് കൂടുന്നതിനനുസരിച് മാലിന്യങ്ങൾ മൂലം പല പല മഹാവ്യാധികൾ ഉണ്ടാകും. അത് മനുഷ്യരാശിയെ തന്നെ കാർന്നു തിന്നും. നമുക്കെല്ലാവർക്കും പരിസ്ഥിതി മലിനീകരണം മൂലം ഉണ്ടാകുന്ന ദൂഷ്യങ്ങളെ . എന്നാൽ നാം പരിസ്ഥിതി കൂടുതൽ മലിനമാകുന്നതല്ലാതെ അതിനെ സംരക്ഷിക്കുന്നില്ല. കുട്ടികൾക്കു വഴി കാട്ടിയാകേണ്ട നാം തന്നെ തെറ്റ് ചെയ്താലാവരും ആ പാത തുടരും. അപ്പോൾ ഈ ഭൂമി മാലിന്യം കൊണ്ട് നിറയും അതുകൊണ്ട് എല്ലാ മാത പിതാക്കളും അവരവരുടെ കുട്ടികൾ പരിസ്ഥിതി ശുചീകരണത്തിനുള്ള മനസ്ഥിതി ഉണ്ടാക്കിയാൽ അവർ അവരുടെ ഭാവി തലമുറക്കും അത് പകർന്നു കൊടുക്കും അങ്ങനെ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം .നാം അലക്ഷ്യ മായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകളും ചപ്പു ചവറുകളും വലിച്ചെറിയാതെ ഏതെങ്കിലും വെസ്റ്റ് ബക്കറ്റിൽ നിക്ഷേപിച്ചാൽ നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം. കേരളം എന്ന കൊച്ചു സംസ്ഥാനം 10000 ടൺ മാലിന്യമാണ്. ഏതെങ്കിലും രീതിയിൽ സംസ്കരിക്കപ്പെടുന്നത് 5000 ടൺ മാലിന്യമാണ് 5000 ടൺ മാലിന്യം കേരളത്തിൽ അങ്ങോളമിങ്ങോളം ചിതറിക്കിടക്കുകയാണ്. ഏതു നിമിഷവും പൊട്ടിപ്പുറപ്പെ ടാവുന്ന പകർച്ച വ്യാധികൾക്കുള്ള തീക്കൊള്ളിയാണിതു് നാം കവറിൽ കെട്ടി വലിച്ചെറിയുന്നതു. ശുചിത്വം എന്നത് സംസ്കാരം മാത്രമല്ല മറിച്ച് പാലിക്കേണ്ട ഒന്നാണ്, ശുചിത്വം. ഇന്ന് ലോകം കണ്ടതിൽ വെച്ച ഏറ്റവും വലിയ മഹാ മറിയാണ് കോവിഡ് 19എന്ന കൊറോണ വൈറസ്, ഏതു മാനവ രാശിയെ തന്നെ കാർന്നു തിന്നുന്ന വിപത്തായി മാറിക്കൊണ്ടിരിക്കുന്നു. ഈ വൈറസ് മൂലം മനുഷ്യരാണ് മരിച്ചു വീഴുന്നത്. ഇ മഹാമാരിക്ക് ഇതുവരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ല. സാമൂഹിക അകലവും വ്യക്തി ശുചിത്വവും മാത്രമണു ആകെയുള്ള പ്രതിരോധം. വ്യക്തി ശുചിത്വം മാത്രമല്ല നാം പാലിക്കേണ്ടത് മറിച്ച് പരിസ്ഥിതി ശുചിത്വം കൂടിയാണ് പാലിക്കേണ്ടത്. കൊറോണ എന്ന മഹാ മാരിയെ തടഞ്ഞ് നിർത്തേണ്ടത് നമ്മുടെ എല്ലാവരുടെയും അവശ്യമാണ്.

ഗംഗ ഗോവിന്ദ്
ഏഴ് എഫ് സെന്റ് ഗൊരേറ്റി എച്ച് എസ് എസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 23/ 09/ 2020 >> രചനാവിഭാഗം - ലേഖനം