എസ്.ജെ.എച്ച്.എസ് ചിന്നാർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

സാർസിനും എബോളയ്ക്കും ശേഷം ലോകത്തെ ഭീതിയുടെ മുൾ മുനയിലെത്തിച്ച വൈറസാണ് കൊറോണ . ദിവസേന നൂറുകണക്കിനു ജീവനെടുക്കുന്ന വൈറസിനു മുമ്പിൽ ലോകം അടിപതറുകയാണ്. ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസിന്റെ ഉത്ഭവം. രോഗം നിരവധിയാളുകളിലേക്കു പകർന്നതോടെ കടുത്ത പരിഭ്രാന്തിയുടെ ദിനങ്ങളിലൂടെയാണ് ലോക രാഷ്ട്രങ്ങൾ കടന്നു പോകുന്നത്.. കൊറോണ വൈറസ് ഭീതിയുണർത്തിയപ്പോൾ ഇത് ചൈനയുടെ ജൈവായുധമാണോ എന്നു പോലും സംശയിക്കപ്പെട്ടു. നിപ്പ വൈറസിനു ശേഷം മലയാളികൾക്ക് പുതിയ വെല്ലുവിളിയായി കൊറോണ വൈറസ്‌ ബാധ മാറി. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളിലൂടെയാണ് ഈ രോഗം പ്രധാനമായും പകരുന്നത്. അതുകൊണ്ടാണ് മാസ്കുകൾധരിക്കണമെന്ന് ആവർത്തിച്ചു പറയുന്നത്. ഈ വൈറസിനെ നേരിടാൻ ജാഗ്രതയോടെ മുന്നോട്ടു പോകുക എന്നതാണ് ഒരേ ഒരു പരിഹാരം കോവിഡ് എന്ന മഹാമാരിയുടെ വ്യാപന o തടയുന്നതിനായി അടച്ചുപൂട്ടലാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്വീകരിച്ച നടപടി. ഈ അവസരത്തിൽ കേരളത്തിന്റെ നേട്ടം വൈദ്യശാസ്ത്രരംഗത്തെ ഇതിഹാസമാണ്. മഹാമാരിയുടെ വ്യാപനത്തെ തടയാൻ നാം സ്വീകരിക്കുന്ന നടപടികൾ പരിസ്ഥിതി സംരക്ഷണത്തെയും മനുഷ്യപുരോഗതിയെയും ലക്ഷ്യമാക്കിയുള്ളതായിരിക്കണം.

ശ്രീപാർവ്വതി എസ്
9 സെൻറ് ജോസഫ്സ് ഹൈസ്കൂൾ,ചിന്നാർ
പീരുമേട് ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം