നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

ഐ.ടി ക്ലബ്ബ്

സ്കൂളിലെ ഐ ടി ക്ലബ്ബ് പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു. ഐ.ടി മേഖലയിൽ, പ്രത്യേകിച്ചും ടൈപ്പിംഗ്, ആനിമേഷൻ എന്നിവയിൽ പ്രാവീണ്യമുള്ള കുട്ടികളെ കണ്ടെത്തുകയും അവർക്ക് വേണ്ടതായ പരിശീലനം നൽകുകയും ചെയ്യുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ രണ്ട് ഐ.ടി ലാബുകളും, ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒരു ഐ.ടി ലാബും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. 17 ക്ലാസ് മുറികൾ ഹൈടെക് നിലവാരത്തിലേക്ക് ഉയർന്നുകഴിഞ്ഞു. ലിറ്റിൽ കൈറ്റ്സ് യൂണിട്ടിന്റെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച അധ്യാപകരും വിദ്യാർത്ഥികളും ഹൈടെക് ക്ലാസ്സ് റൂം പ്രവർത്തനങ്ങൾക്ക് മിഴിവേകുന്നു. സ്കൂൾ ഐ.ടി കോർഡിനേറ്ററായി ശ്രീ ജേക്കബ് ഡാനിയലും, ഹയർസെക്കൻഡറി ഐ.ടി കോർഡിനേറ്ററായി ശ്രീ എബ്രഹാം സാറും പ്രവർത്തിക്കുന്നു.

മാതൃഭൂമി സീഡ്

SEED(Student Empowerment for Environmental Development)

' സമൂഹ നന്മ കുട്ടികളിലൂടെ ' എന്ന ആശയം ഉൾക്കൊണ്ടുകൊണ്ട് കേരളത്തിലെ വിദ്യാലയങ്ങളിൽ 'മാതൃഭൂമി' നടപ്പാക്കിവരുന്ന ഒരു പദ്ധതിയാണ് 'സീഡ് '. സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഈ വർഷം മുതൽ സീഡ് ക്ലബ് പ്രവർത്തനമാരംഭിച്ചു. ഹയർ സെക്കന്ററി വിഭാഗത്തിലെ എല്ലാ കുട്ടികളും 'സീഡ്' ൽ മെമ്പറന്മാരാണ് എങ്കിലും 30 കുട്ടികളടങ്ങുന്ന വോളന്റീയർ ഗ്രൂപ്പാണ് 'സീഡ് ക്ലബ് ' ൽ ഉള്ളത്. കോമേഴ്‌സ് വിഭാഗത്തിൽ നിന്ന് 15 കുട്ടികളും, സയൻസ് വിഭാഗത്തിൽ നിന്ന് 15 കുട്ടികളുമാണ് ക്ലബ്ബിലുള്ളത്. നിലവിൽ ഹയർ സെക്കന്ററി വിഭാഗത്തിലെ അധ്യാപകൻ ശ്രീ ആഷിക്ക് ആണ് 'സീഡ് പ്രോഗ്രാം കോഓർഡിനേറ്റർ' ആയി പ്രവർത്തിച്ചു വരുന്നത്. പ്രകൃതി സംരക്ഷണത്തിന്റെ മഹത്തായ സന്ദേശം കുട്ടികളിലൂടെ സമൂഹത്തിലെത്തിക്കുവാൻ, 'സീഡ്' നടത്തിവരുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.

അടിസ്ഥാന പ്രവർത്തനങ്ങൾ:

1. കാർഷിക പ്രവർത്തനങ്ങൾ 2. ജലസംരക്ഷണം 3. ജൈവവൈവിധ്യ പരിരക്ഷ 4. ശുചിത്വവും ആരോഗ്യവും 5. ഉർജ്ജസംരക്ഷണം

അനുബന്ധ പ്രവർത്തനങ്ങൾ:

1. പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം 2. എന്റെ പ്ലാവ് എന്റെ കൊന്ന 3. നാട്ടുമാഞ്ചോട്ടിൽ 4. മധുരവനം 5. പച്ചയെഴുത്തും വരയും പാട്ടും

മറ്റു പ്രവർത്തനങ്ങൾ:

1. ലവ് പ്ലാസ്റ്റിക് 2. സീസൺ വാച്ച് 3. സീഡ് റിപ്പോർട്ടർ 4. സീഡ് പോലീസ്

ബേർഡ്സ് ക്ലബ്ബ് ഇന്റർനാഷണൽ യൂണിറ്റ്

ജയരാജ് ഫൗണ്ടേഷന്റ നേതൃത്വത്തിലുളള ബേർഡ്സ് ക്ലബ് വിവിധ തരം പരിസ്ഥിതി സംരക്ഷണ പരിപാടികൾ സ്കൂളിൽ നടത്തി വരുന്നു. പ്ളാസ്റ്റികിന്റെ ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി ബേർഡ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കോട്ടൻ ക്യാരി ബാഗുകൾ വിതരണം ചെയ്തു. കൂടാതെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഹ്രസ്വചിത്ര നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു വരുന്നു. പത്തനംതിട്ട ജില്ലയിലെ വിവിധ സ്കൂളുകളിലെ ബേർഡ്സ് ക്ലബ്ബ് യൂണിറ്റുകളുടെ സംഗമവും പുതിയ യൂണിറ്റുകളുടെ ഉത്ഘാടനവും നേതാജി സ്കൂൾ ആഡിറ്റോറിയത്തിൽ സംഘടിപ്പിക്കാൻ കഴിഞ്ഞു.സംവിധായകൻ ജയരാജിന്റെ സാന്നിദ്ധ്യത്തിൽ ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ അടൂർ പ്രകാശ് യോഗം ഉത്ഘാടനം ചെയ്തു. ഹയർസെക്കണ്ടറി വിഭാഗം രസതന്ത്ര അദ്ധ്യാപിക ഗീതു. റ്റി. ആർ. ആണ് കേർഡിനേറ്റർ.

എൻ എസ്സ് എസ്സ്

ഏറ്റവും മികച്ച ഒരു എൻ എസ്സ് എസ്സ് യൂണിറ്റ് ആണ് നേതാജി സ്കൂളിന് ഉള്ളത്. ഒരുപാട് മികച്ച പ്രവർത്തനകൾ കാഴ്ച്ചവെക്കാൻ സാധിച്ചു. പൊതിചോറ് വിതരണം, വൃദ്ധസദനകൾ സന്ദർശനം, മോട്ടിവേഷൻ ക്ലാസുകൾ, പ്രകൃതി സംരക്ഷണം തുടങ്ങി ഒരുപാട് പ്രവർത്തനകൾ.എൻ എസ്സ് എസ്സ് യൂണിറ്റിന് ഒരു ദത്തുഗ്രാമം ഉണ്ട് ആ ഗ്രാമത്തിന്റെ സർവ്വമൂകമായ വികസനത്തിനുവേണ്ടി എൻ എസ്സ് എസ്സ് വോളന്റീയർസ് അവരുടെ പ്രവത്തനത്തിന്റെ കൂടുതൽ സമയം മാറ്റിവെക്കുന്നു. എൻ എസ്സ് എസ്സ്‌ പ്രോഗ്രാം ഓഫീസറായി ഹയർ സെക്കന്ററി അധ്യപകൻ ശ്രീ അരുൺ സർ സേവനം അനുഷ്ഠിക്കുന്നു.

ശ്രദ്ധ്യേയമായ പ്രവർത്തനങ്ങൾ 1. പൊതിച്ചോറ് വിതരണം 2. വൃദ്ധസദനകൾക് ഒരു കൈതാങ് 3.ദത്തുഗ്രാമത്തിൽ 25 വിടുകളിൽ പച്ചക്കറി തോട്ടനിർമാണം 4. മൃഗആശുപത്രി നവീകരണം 5. കാരുണ്യയാത്ര 6. ബാഗൽസ് ക്യാമ്പസ്


നല്ല പാഠം യൂണിറ്റ്

വിദ്യാർഥികളിൽ സഹജീവി സ്നേഹവും, സാമൂഹിക പ്രതിബദ്ധതയും, പ്രകൃതി അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ നേതാജി സ്‌കൂളും മനോരമയും കൈ കോർത്തിരിക്കുന്ന സംരംഭമാണിത്. പുതിയ കാലത്തിന്റെ അപച യങ്ങളിൽ അകപ്പെട്ടു പോകാതെ വിദ്യാർത്ഥികളെ നേർ വീഥിയിൽ നടത്തുന്ന വിവിധ പരിപാടികൾ നല്ല പാഠം ഒരുക്കുന്നു.

  • സഹപഠിക്ക്‌ ഒരു കൈ താങ്ങ്
  • ഗ്രീൻ ക്യാമ്പസ്
  • നന്മ മരങ്ങൾ
  • ആരോഗ്യ ഭക്ഷണശീലം
  • വേര് അറിവ്
  • കൃഷിപാഠം

ഹയർ സെക്കൻഡറി, ഹൈസ്കൂൾ തലത്തിൽ നിന്നും മുപ്പത് കുട്ടികൾ ഉള്ള നല്ല പാഠം ഒരു യൂണിറ്റ് ആയി പ്രവർത്തിക്കുന്നു. ശ്രീ. ഏബ്രഹാം കെ.ജെ., ശ്രീമതി രാഖി എന്നിവർ കോർഡിനേറ്റർസ്‌ ആയി സേവനം അനുഷ്ഠിക്കുന്നു.