ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ അമ്മയെ കാണാൻ കൊതിക്കുന്ന കരുന്നു മനസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയെ കാണാൻ കൊതിക്കുന്ന കരുന്നു മനസ്സ്


പതിവു പോലെ ഈ വർഷവും ഒരു ഗംഭീര വിഷുക്കണി കാണാനുള്ള ആവേശത്തോടെ അപ്പു ഉണർന്നെണീറ്റു ,അവന്റെ അമ്മ വരുമെന്ന പ്രതീക്ഷയോടെയാണ് എണീറ്റത് പക്ഷെ വിഷുക്കണിയില്ല കണിവെള്ളരിയില്ല വിഷുക്കൈ നീട്ടവും വിഷുക്കോടിയും പടക്കങ്ങളുടെ ഡോ ഡോ ശബ്ദവുമില്ല എങ്ങും നിശബ്ദത മാത്രം അപ്പു നിരാശനായി അമ്മമ്മയുടെ അരികിൽ ചെന്ന് ചോദിച്ചു 'അമ്മമ്മെ നമുക്ക് വിഷുക്കണിയില്ലെ 'അപ്പുവിന്റെ ചോദ്യം കേട്ട അമ്മമ്മ പൊട്ടിക്കരഞ്ഞു ;അമ്മമ്മ എന്തിനാ കരയുന്നെ എന്റെ അമ്മയേയും കാണാനില്ല !

കഴിഞ്ഞ ആഴ്ച്ചയാണ് അപ്പുവും അമ്മമ്മയും ജില്ലാശുപത്രിയിൽ ചെന്ന് അമ്മയെ കണ്ടത് ,അവന്റെ അമ്മ അവിടുത്തെ നഴ്സാണ് എന്നും വൈകുന്നേരം കൈ നിറയെ പലഹാരവുമായി എത്താറുള്ള അവന്റെ അമ്മയെ കുറെ ദിവസങ്ങളായ് കാണാഞ്ഞ് വിഷമിച്ചാണ് അപ്പുവിനേയും കൂട്ടി അമ്മമ്മ ആശുപത്രിയിൽ പോയത് .പക്ഷെ അമ്മയെ ദൂരെ നിന്ന് കാണാൻ മാത്രമെ കഴിഞ്ഞുള്ളു .അമ്മയുടെ അടുത്ത് ചെല്ലനോ ഒരുമ്മ നൽകാനോ ഒന്നു തൊടാനൊ പറ്റാതെ കരഞ്ഞപ്പോൾ അമ്മയുടെ കണ്ണു നിറഞ്ഞു ,അമ്മയെ മറ്റ്നേഴ്സ്മാർ അശ്വസിപ്പിച്ചു. അപ്പുവിനെ ആശ്വസിപ്പിക്കാനാവാതെ അമ്മ പകച്ചു നിന്നു .കോവിഡ് എന്ന മഹാമാരി ലോകം മുഴുവൻ പടർന്നു പിടിക്കുകയാണ് , അപ്പുവിന്റെ അമ്മയുടെ ആശുപത്രിയിലുമുണ്ട് കോവിഡിനാൽ കഷ്ടപ്പെടുന്ന രോഗികൾ അവരെ ചികിൽസിക്കുകയാണ് തന്റെ അമ്മയും ഡോക്ടർമാരുമൊക്കെ . കാര്യങ്ങൾ ഏതാണ്ട് അമ്മമ്മയ്ക്ക് മനസ്സിലായി ഉള്ളിൽ ഉറഞ്ഞു കൂടിയ ദുഖം അടക്കി പിടിച്ചു കൊണ്ട് അമ്മമ്മ അവന്റെ കണ്ണിര് തുടച്ചു . അമ്മ തന്റെ മുഖത്ത് പുഞ്ചിരി വിരിയിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു 'അപ്പു പൊയ്ക്കൊള്ളു വൈകാതെ വിഷുക്കോടിയും വിഷുക്കൈനീട്ടവുമായി അമ്മ വരും

പക്ഷെ ഇന്ന് വിഷുവായിട്ടും അമ്മയെ കാണാനില്ല.വൈകുന്നത് ജോലി തിരക്ക് കാരണമായിരിക്കും .അമ്മയുടെ അസാനിധ്യം അറിയാതെ വളർത്തിയ അമ്മമ്മയ്ക്കി തെന്തു പറ്റി... അമ്മേ എന്ന് ഉറക്കെ വിളിച്ചു കൊണ്ട് മുറികളിൽ നിന്ന് മുറികളിലേക്ക് ഓടി നടന്നന്വേഷിക്കുന്ന അപ്പുവിനെ കണ്ടപ്പോൾ അമ്മമ്മയ്ക്ക് ദുഖം അടക്കിവെക്കാൻ കഴിഞ്ഞില്ല .... ഇനി നീ വിളിക്കേണ്ട അപ്പു അമ്മ വരില്ല കോവിഡ് എന്ന മഹാമാരി നിന്റെ അമ്മയെ വിഴുങ്ങിയിരിക്കുന്നു മാലാഖയായിരുന്ന നിന്റെ അമ്മ നിന്നെപ്പോലെ നിരവധി കരുന്നുകൾക്ക് അവരുടെ അമ്മമാരെ തിരിച്ചു കൊടുത്ത വിശുദ്ധ മാലാഖ ..


BHUVAN CHANDRAN K V
8 L ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ