കൊറോനയെന്നൊരു വൈറസ്
ഭൂമിയിലാകെ പടരുന്നേ
പത്രത്തിൽ വാർത്ത ടിവിയിൽ വാർത്ത
എവിടെയുമെപ്പോഴും കൊറോണ വാർത്ത
സ്കൂളുകളെല്ലാം തിരക്കിട്ടു പൂട്ടി
വ്യാപാരമില്ല,വാഹനങ്ങളുമില്ല
മാനുഷ്യരെല്ലാം കൊറോണ ഭീതിയിൽ
വീടുകളിൽ തന്നെ കഴിച്ചു കൂട്ടുന്നു
ആയിരങ്ങൾ പതിനായിരങ്ങൾ
മരണവാതിൽക്കടന്നുപോയി
പിന്നെയും പതിനായിരങ്ങൾ
മരണവാതിലോളം എത്തി നിൽക്കുന്നു
മലിനമായ നദികളെയുംതെളിഞ്ഞു
പൊതുവിലാകെ ചൂടു കുറഞ്ഞു
കൊല്ലും കൊലയും വാഹനപകടങ്ങളും
ഏറെക്കുറഞ്ഞു വാർത്ത കാണിക്കുന്നു
ഇപ്പോൾ മനോഹരം തന്നെ പ്രകൃതി
എങ്കിലും മാനുഷ ജീവൻ നിലനിക്കണം
എന്നുമീ കൊച്ചു ഭൂമിയിലാകെ
നൻമ നിറയണം എന്നുമാത്രം