ഗവ. എൽ. പി. എസ് കണ്ടൻകുളങ്ങര/അക്ഷരവൃക്ഷം/വിറക്കുന്നു ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
വിറക്കുന്നു ഭൂമി

കൊറോണ എന്നൊരു വില്ലൻ
വില്ലനെ പിടിച്ചൊരു ഭൂലോകം
ഭൂലോകം വില്ലനെ കണ്ടു വിറക്കുന്നു
വിറച്ചു വിറച്ചു മരിക്കുന്നു ജനം
     മരണം കണ്ടു മടുത്തു മനുഷ്യർ
     മനുഷ്യർ പരസ്പരം മുഖം മറക്കുന്നു
     എടുക്കില്ല തൊടില്ല ഒളിച്ചോടുന്നു
      ജീവനും കൊണ്ട് ഭയന്നോടുന്നു
എന്തൊരു ജീവിതമെന്തൊരു ജീവിതം
ജീവിക്കുന്നു ഞങ്ങൾ വീട്ടുതടങ്കലിൽ
ഇതിനൊരു മാറ്റം എന്നാണ് ദൈവമേ
ഞങ്ങൾ പൂമ്പാറ്റകൾ പാറിപ്പറക്കുവാൻ

 

അരുണിമ
3 ഗവ എൽ പി എസ് കണ്ടൻകുളങ്ങര
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത