ജി.ഡബ്ല‌്യൂ.എൽ.പി.എസ്. പിലിക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.ഡബ്ല‌്യൂ.എൽ.പി.എസ്. പിലിക്കോട് | |
---|---|
വിലാസം | |
പിലിക്കോട് പിലിക്കോട് പി.ഒ. , 671310 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | 12509pilicode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12509 (സമേതം) |
യുഡൈസ് കോഡ് | 32010700401 |
വിക്കിഡാറ്റ | Q64399005 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പീലിക്കോട് പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെൻറ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 52 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശോഭന സി |
പി.ടി.എ. പ്രസിഡണ്ട് | പ്രജു കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സുജിത എം |
അവസാനം തിരുത്തിയത് | |
29-10-2024 | 12509pilicode |
ചരിത്രം
പിലിക്കോട് ഗവ. വെൽഫെയർ എൽ .പി സ്കൂൾ . ഇ പഞ്ചായത്തിലെ ഏക സർക്കാർ ലോവർ പ്രൈമറി സ്കൂളാണ് ആദ്യ കാലത്ത് ഹരിജന വിഭാഗത്തിൽ പെട്ട കുട്ടികളുടെ വിദ്യാഭ്യാസ സാമൂഹിക പരിപോഷണത്തിനു ഊന്നൽ നൽകികൊണ്ടായിരുന്നു ഈ വിദ്യാലയത്തിന്റെ പ്രവർത്തനം , ഈ വിഭാഗത്തിൽപെട്ട കുട്ടികൾക്ക് പ്രതേക അനുക്കൂല്യങ്ങൾ ലഭ്യമാക്കിയിരുന്നു .ആദ്യ കാലത് അഞ്ചാം ക്‌ളാസ്സുവരെ ആയിരുന്നു ഇവിടെ ക്‌ളാസ്സുകൾ എങ്കിലും പിന്നീട് ഒന്നുമുതൽ നാലുവരെ ക്‌ളാസ്സുകൾ ആയി മാറി. ഡോക്ടർമാർ എൻജിനീയർമാർ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ അദ്ധ്യാപകർ തുടങ്ങിയ ജീവിതത്തിന്റെ നാനാതുറകളിൽപെട്ടവർ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളായിട്ടുണ്ട്. പാഠ്യ പഠ്യേതര വിഷയങ്ങളിൽ പ്രശംസനീയമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിയുന്നുണ്ട് .
ഭൗതികസൗകര്യങ്ങൾ
ക്‌ളാസ്, മുറികളും, ഓഫീസിൽ,കംപ്യൂട്ടർലാബ് ,ലൈബ്രറി മുറി ,ഹാൾ എന്നുവയുണ്ട്.വിശാലമായ കളിസ്ഥലമുണ്ട്.കുടിവെള്ളം വൈദുതി ഫോൺ ഇന്റർനെറ്റ് സൗകര്യം സ്കൂളിനുണ്ട്.നല്ല ഒരു പാചകപുരയും സ്റ്റോർറൂമും ഉണ്ട്.സ്കൂളിന് സ്വന്തമായി ഒരു വാഹനം ഈ വര്ഷം തന്നെ സ്വായത്തമാക്കാൻ സാധിക്കുന്നതാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പ്രവർത്തി പരിചയ മേളകളിൽ പങ്കെടുക്കുകയും അഭിമാനാർഹമായ വിജയങ്ങൾ നേടുകയും ചെയ്യുന്നു. പ്രാദേശിക കലാകാരന്മാരുടെ സഹായത്തോടെ പി .ടി.എ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.സ്കൂളിൽ നല്ലൊരു ലൈബ്രറി പ്രവർത്തിച്ചുവരുന്നു, കുട്ടികൾക്കും അമ്മമാർക്കും ലൈബ്രറി പുസ്തകങ്ങൾ കൃത്യമായി വിതരണം ചെയ്തുവരുന്നു സ്കൂളിൽ വിവിധ ക്ലബ്ബ്കൾ പ്രവർത്തിച്ചുവരുന്നു. പഞ്ചായത്ത്, കൃഷിഭവൻ ,എന്നിവരുടെ സഹകരണത്തോടെ രക്ഷിതാക്കളുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി നടത്തി വരുന്നു.
മുൻസാരഥികൾ
ശ്രീ വി.വി.അപ്പു,ശ്രീ.കെ.വി.ജനാർദ്ദനൻ, ശ്രീ.ടി.പി. കുഞ്ഞികൃഷ്ണൻ,ശ്രീ.വി.വി.കുഞ്ഞികൃഷ്ണൻ ,ശ്രീ.പി.സി.ഗോപിനാഥ്, ശ്രീ.രാഘവൻ ഈയ്യക്കാട്ട് തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ മുൻ സാരഥികളായിരുന്നു.
ചിത്രശാല
2022ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രധാനാധ്യാപകൻ ദേശീയ പതാക ഉയർത്തി.
വഴികാട്ടി
കാലിക്കടവ്-നീലേശ്വരം റോഡിൽ പിലിക്കോട് തോട്ടം ഗേറ്റിൽ നിന്നും പടിഞ്ഞാറു പടന്ന റോഡിൽ ഒരു കിലോമീറ്റർ കഴിഞ്ഞു മല്ലക്കര റേഷൻഷോപ്പിനു ഇടതുവശത്തുള്ള പിലിക്കോട് വയൽ റോഡിൽ 2 കി.മി. തെക്കുഭാഗത്തായിട്ടാണ് സ്കൂൾ സ്ഥിചെയ്യുന്നത്.
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെൻറ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ ഗവൺമെൻറ് വിദ്യാലയങ്ങൾ
- 12509
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ