വി.വി. വി.എച്ച്.എസ് എസ്. അയത്തിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം
പരിസ്ഥിതി ശുചിത്വം
ഓരോ ജീവജാലങ്ങൾക്കും അതിന്റെചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന ഊർജ്ജം വളരെ വലുതാണ്. എല്ലാ ജീവജാലങ്ങൾക്കും ഈ പ്രക്യതിയിൽ നിന്നും ലഭിക്കുന്ന ഊർജ്ജസ്രോതസിനെ അതിന്റേതായ പരിശുദ്ധിയിൽ നിലനിർത്തി പോകേണ്ടത് അത്യാവശ്യമാണ്. ഇതിന് മുൻകൈ എടുക്കേണ്ടത് അറിവും വിവേകവുമുള്ള മനുഷ്യൻ തന്നെയാണ്.നമ്മുടെ ചുറ്റുപാടുകളെ വ്യത്തിയാക്കാനും വ്യത്തിയായി സൂക്ഷിക്കാനും കഴിയുമ്പോൾ, നമ്മൾ പാലിക്കുന്ന ഈ ശുചിത്വം ചുറ്റുപാടുമുള്ളവരെ ചെയ്യാൻ നിർബ്ബന്ധിപ്പിക്കുമ്പോൾ , അവരെയെല്ലാം ഉൾപ്പെടുത്തി സമൂഹത്തിലേക്കിറങ്ങി പൊതുശുചിത്വം ചെയ്യാൻ കഴിയുമ്പോൾ, നമ്മൾ മനുഷ്യരായി മാറുന്നു.മാറാരോഗങ്ങളും പകർച്ചവ്യാധികളും പൊതുശുചിത്വത്തിലൂടെ ഇല്ലാതാകുന്നു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. നമ്മൾ സ്വയം എപ്പോഴും വ്യത്തിയായി നടക്കുക. പരിസരമലിനീകരണം തടയുക, ആഹാരസാധനങ്ങൾ വൃത്തിയായി ഉപയോഗിക്കുക,വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക, അങ്ങനെ ഓരോ പൗരനുംസ്വയം കടമയായി പെരുമാറിയാൽ ശുചിത്വമുള്ള ഒരു നല്ല നാളെ നമുക്ക് ഉണ്ടാകും.അതിനായി പ്രത്യാശയോടെ നമുക്ക് കാത്തിരിക്കാം.
സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം