ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/അക്ഷരവൃക്ഷം/ കൊറോണയെ തുരത്താം

കൊറോണയെ തുരത്താം

അയൽക്കാരാം ചൈനയിലെ
വുഹാനിൽ നിന്നും വന്നു കിരീടമണിഞ്ഞ് ആക്രമിക്കാൻ
കൊറോണ വൈറസ് രോഗാണു കാണാൻപോലും കഴിയാത്തൊരു
കുഞ്ഞൻ വൈറസ് രോഗാണു
ലോകം മുഴുവൻ പടർന്നു പടർന്നു ലക്ഷങ്ങളുടെ ജീവനെടുത്തു
മരുന്നുമില്ല മന്ത്രവുമില്ല
തടയാൻ ഒന്നേ മാർഗ്ഗമുള്ളൂ
ആളുകളോട് അകലം പാലിക്കാം വീട്ടിനുള്ളിൽ തന്നെ ഇരിക്കാം
ഇടയ്ക്കിടെ കൈകൾ കഴുകാം
മുഖത്തു മാസ്ക് ധരിച്ചീടാം
രോഗം വരുത്താൻ നോക്കാതെ അകറ്റിനിർത്താൻ നോക്കേണം
നമ്മുടെ വീടിനെ നമ്മുടെ നാടിനെ രക്ഷിക്കാം നമുക്കൊന്നായി.

ക്രിസ്റ്റോ ജോൺ മാത്യ‍ു
4 B ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത