തുടക്കമറിയാതോടിനടക്കും മനുജൻമാരേ,
നിങ്ങടെ ഒടുക്കമെന്നത്
നിങ്ങൾ തന്നെ മെനഞ്ഞീടുന്നല്ലോ
ജീവിതമെന്നൊരു *ഫ്രീഫയറിൽ
നാം പാഞ്ഞുനടക്കുന്നു
അവിടെ എനിക്ക്, ഞാനും, എന്റേതെന്ന്
ജപിച്ചുനടക്കുന്നു
കണ്ണിൽ കണ്ടത് എല്ലാം അങ്ങിനെ
തന്റേതാക്കുന്നു
കാണത്തതിനെ കണ്ടുപിടിക്കാൻ
ചിന്തിച്ചീടുക ഞാനെന്നല്ല നമ്മളൊന്നെന്ന്
നിന്റെ ചെയ്തികൾ നിനക്കുനേരെ
ചോദ്യമുയർത്തുമ്പോൾ
തളർന്നുവീണ് തരിശാവാതെ നിവർന്നുനിന്നീടാൻ
പൊരുത്തമാവുക പരിസ്ഥിതിക്കൊരു
കാവലാളായി...
1 *ഫ്രീഫയർ*
പരസ്പരം കൊല്ലുന്ന ഒരു മൊബൈൽ ഗെയിം.
2 *റോക്കററ്*
റോക്കറ്റ് ഓസോൺപാളി തുളച്ചാണ് ശൂന്യാകാശത്തേക്ക് പോകുന്നത്.