ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/കാവലാൾ

Schoolwiki സംരംഭത്തിൽ നിന്ന്
കാവലാൾ

തുടക്കമറിയാതോടിനടക്കും മനുജൻമാരേ,
നിങ്ങടെ ഒടുക്കമെന്നത്
നിങ്ങൾ തന്നെ മെനഞ്ഞീടുന്നല്ലോ
ജീവിതമെന്നൊരു *ഫ്രീഫയറിൽ
നാം പാഞ്ഞുനടക്കുന്നു
അവിടെ എനിക്ക്, ഞാനും, എന്റേതെന്ന്
ജപിച്ചുനടക്കുന്നു
കണ്ണിൽ കണ്ടത് എല്ലാം അങ്ങിനെ
തന്റേതാക്കുന്നു
കാണത്തതിനെ കണ്ടുപിടിക്കാൻ

  • റോക്കറ്റേറുന്നു

ചിന്തിച്ചീടുക ഞാനെന്നല്ല നമ്മളൊന്നെന്ന്
നിന്റെ ചെയ്തികൾ നിനക്കുനേരെ
ചോദ്യമുയർത്തുമ്പോൾ
തളർന്നുവീണ് തരിശാവാതെ നിവർന്നുനിന്നീടാൻ
പൊരുത്തമാവുക പരിസ്ഥിതിക്കൊരു
കാവലാളായി...


1 *ഫ്രീഫയർ*
പരസ്പരം കൊല്ലുന്ന ഒരു മൊബൈൽ ഗെയിം.
2 *റോക്കററ്*
റോക്കറ്റ് ഓസോൺപാളി തുളച്ചാണ് ശൂന്യാകാശത്തേക്ക് പോകുന്നത്.
 




ചാന്ദ് നിരഞ്ജൻ.എസ്
VIID ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത