എച്ച്.എഫ്.എച്ച്.എസ്സ്.എസ്സ്, കോട്ടയം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്

റോഹൻ അതി സമർഥനായ ഒരു കുട്ടിയാണ്. അവൻ പഠനത്തിൽ മിടുക്കനായിരുന്നു. മാതാപിതാക്കളും അധ്യാപകരും പറയുന്നത് അപ്പാടെ അനുസരിക്കും. അധ്യാപകരുടെ കണ്ണിലുണ്ണി ആയിരുന്നു റോഹൻ. അവൻ സഹപാഠികളെ പഠിക്കുന്നതിൽ സഹായിക്കുമായിരുന്നു. റോഹൻ കുറിച്ച് ആർക്കും ഒരു പരാതിയും ഇല്ലായിരുന്നു. പക്ഷേ, റോഹന് വൃത്തി ഇല്ലായിരുന്നു. അവൻ നഖങ്ങൾ വെട്ടേണ്ട സമയത്ത് വെട്ടാതെ ഇരുന്നും, അവ വളർന്ന് അവയ്ക്കിടയിൽ എല്ലാം രോഗാണുക്കൾ വളരുവാൻ തുടങ്ങി. ഭക്ഷണത്തിനു മുൻപ് അവൻ കൈ കഴുകി വൃത്തിയാക്കിയിരുന്നില്ല. അങ്ങനെ ശുചിത്വം ഇല്ലാത്തതിനാൽ കൈകൾ വഴി അവന്റെ വായിലേക്കും വയറ്റിലേക്കും രോഗാണുക്കൾ കയറാൻ തുടങ്ങി. അതു വഴി അവനെ പല രോഗങ്ങളും അലട്ടാൻ തുടങ്ങി. തുടർച്ചയായ വയറുവേദന കാരണം അവന് പഠിക്കാൻ സാധിക്കാതെയായി. പഠനത്തില് ശ്രദ്ധ നഷ്ടപ്പെട്ടു. ക്ലാസ്സിൽ ഒന്നാമനായിരുന്ന റോഹൻ പിന്നിലേക്ക് പോയി. ഒരു ദിവസം അവന് പനി വന്നപ്പോൾ അവന്റെ അച്ഛനും അമ്മയും ഡോക്ടറെ വിളിച്ചു. ഡോക്ടർ വന്നു റോഹനെ നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത്.
റോഹന്റെ അച്ഛനും അമ്മയും ഡോക്ടറോട് ചോദിച്ചു:" ഡോക്ടർ മോന് എന്തു പറ്റിയതാണ്?"
ഡോക്ടർ പറഞ്ഞു: " മോന് തീരെ ശുചിത്വം ഇല്ല അതിനാൽ അവന്റെ കയ്യിലും നഖത്തിലും ഉള്ള രോഗാണുക്കൾ നേരിട്ട് ശരീരത്തിലേക്ക്. എത്തിയിരിക്കുന്നു. അതാണ് രോഗത്തിനുള്ള കാരണം. വൈറസുകളുടെ കാലഘട്ടമാണ്. അതിനാൽ നാം എല്ലാവരും ശുചിത്വം പാലിക്കുകയും രോഗാണുക്കളെ പ്രതിരോധിക്കുകയും ചെയ്യണം. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ തടയുന്നതാണ് ഏറ്റവും നല്ലത്. കയ്യും കാലും ഭക്ഷണത്തിനു മുൻപും ശേഷവും കളിക്ക് ശേഷവും പുറത്തു പോയിട്ട് വരുമ്പോഴും നിർബന്ധമായും വൃത്തിയാക്കണം. പിന്നെ തരുന്ന മരുന്നുകൾ സമയത്ത് കഴിച്ചാൽ അവന്റെ രോഗം കുറഞ്ഞു കൊള്ളും."
റോഹൻ ഡോക്ടർ പറഞ്ഞത് പോലെ ചെയ്തു. അവന്റെ രോഗം ഭേദമായി, പിന്നീട് അവൻ പഴയതുപോലെ ആയി. പഠനകാര്യത്തിൽ ഒരു സമർത്ഥനായ വിദ്യാർത്ഥിയായ അവൻ വളർന്നു. ഇപ്പോൾ അവൻ ശുചിത്വം പാലിക്കുന്നതിൽ ശ്രദ്ധാലുവും മറ്റുള്ളവർക്ക് മാതൃകയുമാണ്.

ആൻജലീനാ മരിയ ജോബി
10 ബി എച്ച്.എഫ്.എച്ച്.എസ്സ്.എസ്സ്, കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ