ഉണരൂ ഉണരൂ കൂട്ടുകാരെ നാടിൻ നന്മക്കായി ഉണരൂ പകർച്ചവ്യാധികൾ പലതുണ്ടേ കരുതിയിരിക്കാം കൂട്ടരേ കൊറോണയെന്നൊരു വൈറസ് ആളെക്കൊല്ലും വൈറസ് കൈകൾ കഴുകി നടന്നീടാം തമ്മിൽ അകലം പാലിക്കാം പുറത്തിറങ്ങി നടക്കേണ്ട കൂട്ടം കൂടി പോകേണ്ട വീട്ടിൽ തന്നെ ഇരുന്നീടാം ആട്ടിയകറ്റാം കൊറോണയെ നാടും വീടും ശുചിയാക്കാം മാലിന്യങ്ങൾ നശിപ്പിക്കാം ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും വരാതിരിക്കാൻ സൂക്ഷിക്കാം.. നന്മ നിറഞ്ഞൊരു നാളേക്കായ് ജാഗ്രതയോടെ ഇരുന്നീടാം ജാഗ്രത..ജാഗ്രത..ജാഗ്രത..
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത