അകലം പാലിക്കുന്നു നാമടുത്തവരോടും
ആഗോള തലത്തിലെ യാധിയകറ്റുവാൻ
ഇന്നിന്റെ നേരെല്ലാം നെറികേടായിരന്നവോ ?
ഈ ലോക ജനത തിരിച്ചറിഞ്ഞിടുമോ !
ഉണരുക ലോകമേ ദൈവമൊന്നുണ്ടന്നുമോർക്ക
ഉൗരിയ വാൾമുനയിലെന്നപോൽ ജീവൻപൊലിയുമ്പോൾ
ഋതക്കളും ഋഷികളും മരവിച്ചു നിൽക്കുന്നു
എന്തിനോ വേണ്ടി നെട്ടോട്ടമോടിയിരുന്ന നാം
ഏകാന്തജീവിതം തത്വമതുകൊള്ളണം
ഐക്യദാർഢ്യമതിലുടെ യൊന്നായി മുന്നേറാം
ഒരുമിച്ച് പോരാടാം കോവിഡിനെ തുരത്താം
ഓരോരോ രാജ്യവും ഭീതിയിലാഴവേ
ഔഷധമെന്നതാ പ്രാർത്ഥന മാത്രമായ്
അംബരമെത്തുന്ന സൗധങ്ങൾക്കുള്ളിലും
അം,അഃ വിളകളുയർന്നു കേൾക്കുന്നു .