എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/കൊറോണയും നിപ്പയും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും നിപ്പയും

കൊറോണാ രോഗത്തെ പറ്റിയുള്ള ഭീതി പടരുമ്പോൾ ഇരുപത്തൊന്നാം നൂറ്റാണ്ടിനെ Era of Pandemic എന്നാണ് നേരത്തെ തന്നെ വിശേഷിപ്പി ച്ചിരുന്നത്. വിവിധ രൂപത്തിലുള്ള കൊറോണോ വൈറസ്സിന് 10000 വർഷത്തെ പഴക്കമുണ്ട്. കൊറൊണ വൈറസ്സിൽ കാലാ കാലങ്ങളിൽ സംഭവിച്ച പരിണാമം പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാക്കുവാൻ കരുത്തുനേടി. പന്നികളിലും മാടുകളിലും വയറിളക്കം, കോഴികളിൽ ശ്വാസ തടസ്സം എന്നീ അസ്വസ്ഥതകൾ ഇവക്ക് ഉണ്ടാക്കും. 

7 തരത്തിലുള്ള മനുഷ്യ കൊറോണോ വൈറസ്സ് നിലനിൽക്കുന്നു. Human corona virus 229E (HCoV-229E), Human corona virus OC43(HCoV-OC43),SARS-CoV,Human coronavirus NL63(HCoV-NL63, New Haven corona virus) Human corona virus HKU1 , MERS-CoV അവസാനമായി Novel coronavirus (2019-nCoV) or  Wuhan coronavirus ഉം ലോകത്തുണ്ട്. കൊറോണാ വൈറസ്സിൽ വെച്ച് ഏറ്റവും അധികം ഭീതി പരത്തിയ Severe accqute respiratory syndrome തെക്കൻ ചൈനയിൽ 2003-04 വർഷങ്ങളിൽ പടർന്നു പിടിച്ചു. അതിൽ മരണപെട്ടത്‌ 750 ലധികം ആളുകളാണ്. അതിനു ശേഷം സൌദി അറേബ്യയിൽ വ്യാപിച്ച Middle East Respiratory Syndrome വഴി 500 നടുത്താളുകൾക്ക് ജീവൻ നഷ്ടപെട്ടു. കൊറോണാ വൈറസ്സ് ബാധയെ പ്രതിരോധിക്കുവാൻ വാക്സിനുകൾ ഇല്ലാത്തത് രോഗം പടർന്നു പിടിക്കുവാൻ കൂടുതൽ സാധ്യതകൾ ഉണ്ടാക്കി..

ഒരു വശത്ത് ശാസ്ത്ര സാങ്കേതികമായി ലോകം മുന്നേറുമ്പോൾ തന്നെ പകർച്ച വ്യാധികൾ കൂടുതൽ ഭീഷണിയുയർത്തുകയാണ്. രാജ്യത്തിനുള്ളിൽ പടർന്നു പിടിക്കുന്ന രോഗം രാജ്യാതിർത്തികൾ കടന്നു പോകുമ്പോൾ അതിനെ pandemic തരം രോഗങ്ങൾ എന്ന് വിളിക്കും. H1N1, Ebola, Nipha തുടങ്ങിയ രോഗങ്ങൾ അത്തരത്തിൽ പെടുന്നു. ഒരിക്കൽ നിയന്ത്രിക്കുവാൻ കഴിഞ്ഞ മലേറിയ പുതിയ രൂപത്തിൽ വടക്കേ ഇന്ത്യയിലും ആഫ്രിക്കയിലും ഭീഷണിഉണ്ടാക്കുന്നു. ഇത്തരം രോഗങ്ങളിൽ മിക്കതും മൃഗങ്ങളിൽ നിന്നും മനുഷ്യരിലെക്ക് പടരുകയാണ്. ഇത്തരം രോഗങ്ങളെ Zonotic disease എന്നാണ് വിളിക്കാറുള്ളത്‌.

കേരളത്തിന്‌ ഒട്ടും പരിചിതമല്ലാതിരുന്ന ചിക്കൻ ഗുനിയയും ഡങ്കിയും  ഒക്കെ നമ്മുടെ ഇടയിൽ എത്തിയതിൽ കാലാവസ്ഥ വ്യതിയാനം പ്രധാന പങ്കുവഹിക്കുന്നു. എൽനിനോ പ്രതിഭാസം കൊതുകളിൽ വരുത്തിയ പരിണാമമാണ് ഡങ്കിക്ക് അവസരം ഒരുക്കിയത്. വവ്വാലുകളിൽ നിന്നും മനുഷ്യരിലേക്ക് പടർന്ന നിപ്പ, ആദ്യം മലേഷ്യയിൽ പ്രത്യക്ഷപെട്ടു. വാവലുകൾ കൂടുതലായി മനുഷ്യർ തിങ്ങിപാർക്കുന്ന ഇടങ്ങളിൽ എത്തുവാൻ അവസരങ്ങൾ വർധിച്ചതും വാവലുകളുടെ പ്രതിരോധ ശേഷി കുറഞ്ഞതും രോഗാണുക്കൾ മനുഷ്യരിൽ കയരികൂടുവാൻ ഇടയുണ്ടാക്കി.

H1N1 രോഗവും(Swaine flue) ആദ്യം പന്നികളിൽ നിന്നുമാണ് പടർന്നത്. കൊറോണാ ബാധക്ക് കാരണമായ വൈറസ്സിൻറെ ഉറവിടം പാമ്പുകൾ ആയിരുന്നു. ഇത്തരത്തിൽ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പുതിയ തരം രോഗങ്ങൾ വർധിച്ച തോതിൽ സംക്രമിക്കുന്നതിനു കാരണം കാടുകൾ കുറയുന്നതും അവശേഷിക്കുന്ന കാടുകളിൽ ജീവികൾക്ക് ആവശ്യമായ ഭക്ഷണവും മറ്റും ലഭിക്കാത്തതുമാണ്. അതുവഴി മനുഷ്യവാസങ്ങളിലേക്ക് ജീവികൾ കൂടുതൽ എത്തുവാൻ അവസരം ഒരുക്കി.മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അകലം കുറഞ്ഞു വരുന്നത്(critical distance) മനുഷ്യർക്കും മൃഗങ്ങൾക്കും ഒരു പോലെ അപകടങ്ങൾ വരുത്തി കൊണ്ടിരിക്കുന്നു. വന്യ മൃഗങ്ങൾ കൃഷി ഇടങ്ങളിൽ നാശം വിതക്കുന്നതും മനുഷ്യരെ ആക്രമിക്കുന്നതും മുതൽ Nipha യും കൊറോണയും മറ്റും ഉണ്ടാകുന്നതിൽ പരിസ്ഥിതിയുടെ താളം തെറ്റൽ മുഖ്യ പങ്കാണ് വഹിക്കുന്നത്.

അർച്ചനാ രാജു
9 എം.ജി.എം. എച്ച്. എസ്.എസ്. തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 30/ 09/ 2020 >> രചനാവിഭാഗം - ലേഖനം