ഗവ. യു. പി. എസ് നെല്ലിക്കാക്ക‌ുഴി/അക്ഷരവൃക്ഷം/മണിക്കുട്ടിയുടെ സൂത്രം

Schoolwiki സംരംഭത്തിൽ നിന്ന്
മണിക്കുട്ടിയുടെ സൂത്രം

മഹാവികൃതിയായിരുന്നു മണിക്കുട്ടി.എപ്പോഴും ചാട്ടവും ഓട്ടവും തന്നെ. അമ്മക്ക് എപ്പോഴും മണിക്കുട്ടിയുമായി വഴക്കിനേ നേരേമുള്ളൂ. സ്കൂളിൽ നിന്നെത്തിയാൽ തൻ്റെ കളിപ്പാട്ടങ്ങളുമായി പുറത്തേക്കിറങ്ങും.അവിടെ മണ്ണിലും മണലിലും കളിക്കുക പതിവായിരുന്നു. ഒരു ദിവസം മണ്ണിൽ കളിച്ചു കൊണ്ടിരുന്നപ്പോൾ ഒരു കീടാണു അവളുടെ വിരലിൽ പറ്റി.കീടാണു അതിവേഗം തന്നെ അവളുടെ ഉള്ളിലേക്ക് കയറാൻ തയാറെടുക്കുകയാണ്. പാവം മണിക്കുട്ടി ഇതൊന്നും അറിഞ്ഞില്ല. കീടാണു ചിന്തിച്ചു.ഇന്ന് ഇതാണെൻ്റെ ഇര.ഇപ്പോൾ തന്നെ അവൾക്ക് രോഗം കൊടുക്കാം. കളി കഴിഞ്ഞ് അവൾ വീട്ടിലെത്തി.അമ്മ മണിക്കുട്ടിയോട് ഭക്ഷണം കഴിക്കാൻ പറഞ്ഞു. മിടുക്കിയായ മണിക്കുട്ടി തൻ്റെ കൈയും കാലും മുഖവും വൃത്തിയായി സോപ്പുപയോഗിച്ച് കഴുകിയ ശേഷം ഭക്ഷണം കഴിക്കാനിരുന്നു.കീടാണു ചത്തുപോയി. ഗുണപാഠം: നാമെപ്പോഴും ശുചിത്വം പാലിക്കണം.

Ashika SS
6 B ഗവ.യു.പി.എസ് നെല്ലിക്കാക്കുഴി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ