എം.എസ്.സി.എൽ.പി.എസ് വലിയവിള/അക്ഷരവൃക്ഷം/ബുദ്ധിമാനായ മുയൽ

Schoolwiki സംരംഭത്തിൽ നിന്ന്
ബുദ്ധിമാനായ മുയൽ

ഒരിക്കൽ ഒരു കാട്ടിൽ ഒരു വലിയ സിംഹം പാർത്തിരുന്നു .എന്നും അവൻ മറ്റു മൃഗങ്ങളെ കൊന്നു തിന്ന് വിശപ്പടക്കി .ഇതിനൊരു പരിഹാരം കാണാനായി എല്ലാ മൃഗങ്ങളും ഒരുമിച്ചു സിംഹത്തെ ചെന്ന് കണ്ടു .മൃഗങ്ങൾ ഒരുമിച്ചു വരുന്നത് കണ്ട സിംഹം സന്തോഷിച്ചു .അവൻ വിചാരിച്ചു : "ഇന്ന് എനിക്ക് ഇരയെ വേട്ടയാടി പിടിക്കേണ്ട ". മൃഗങ്ങൾ പറഞ്ഞു "അല്ലയോ സിംഹമേ ,അങ്ങ് ഈ കാട്ടിലെ രാജാവും ഞങ്ങൾ പ്രജകളുമാണ്. ഞങ്ങളെ ഈ വിധം കൊന്നുതിന്നാൽ അങ്ങേക്ക് ഭരിക്കാൻ പ്രജകളില്ലാതാകും .അങ്ങ് കൊട്ടാരത്തിൽ തന്നെ ഇരുന്നാൽ മതി .ഓരോ മൃഗങ്ങൾ വന്നു അങ്ങേക്ക് ഭക്ഷണമായിക്കൊള്ളാം". സിംഹം വളരെ സന്തോഷത്തോടെ സമ്മതിച്ചു. ഏതെങ്കിലും ദിവസം നിങ്ങൾ ആരും തന്നെ എന്റെ ഭക്ഷണമായി വന്നില്ലെങ്കിൽ നിങ്ങളെ എല്ലാവരെയും ഞാൻ കൊല്ലുന്നതാണ് - സിംഹം പറഞ്ഞു .മൃഗങ്ങൾ സമ്മതിച്ചു.

ഒരു ദിവസം ഒരു മുയലിന്റെ ഊഴമായിരുന്നു . അവൻ മറ്റുള്ള മൃഗങ്ങളെയും തന്നെയും രക്ഷപ്പെടുത്താൻ ഒരു വഴി ചിന്തിച്ചു ഉറപ്പിച്ചു .മുയൽ സാവധാനം സിംഹത്തിന്റെ അടുത്തെത്തി .മുയലിനെ കണ്ട സിംഹം അലറി : എന്റെ ആഹാരത്തിനു ഇത്രയും ചെറിയ മൃഗമോ ?? എല്ലാത്തിനെയും ഞാൻ ഇപ്പോൾ തന്നെ കൊല്ലുന്നതാണ് .വിറച്ചുകൊണ്ട് മുയൽ പറഞ്ഞു :ഞങ്ങൾ ആറുപേരെ ഭക്ഷണമായി അയച്ചതാണ് .പക്ഷെ വഴിയിൽ വേറൊരു സിംഹം അഞ്ചു പേരെയും കൊന്നുതിന്നു .സിംഹം ദേഷ്യം കൊണ്ട് അലറി :"വേറൊരു സിംഹമോ ??ഞാൻ അവനെ കൊല്ലും "."അങ്ങുന്നേ അവൻ അങ്ങയെ ചതിയൻ എന്ന് വിളിച്ചു ..അങ്ങയുടെ ശക്തി കാണിക്കുവാൻ വെല്ലു വിളിച്ചു "എന്ന് മുയൽ വിറച്ചുവിറച്ചു പറഞ്ഞു."ഉടനെ എന്നെ അവന്റെ അടുത്ത് എത്തിക്കു " - സിംഹം അലറിക്കൊണ്ട് പറഞ്ഞു .മുയൽ സിംഹത്തെ ഒരു കിണറിനു സമീപം എത്തിച്ചു.മുയൽ പറഞ്ഞു:"അവിടത്തെ ശത്രു കിണറ്റിനകത്താണ് ".സിംഹം കിണറ്റിലേക്കു നോ ക്കിയപ്പോൾ തന്റെ പ്രതിബിംബം കണ്ടു.ഗർജിച്ചുകൊണ്ടു സിംഹം കിണറ്റിലേക്കു ഒറ്റ ചട്ടം ...അങ്ങനെ വിഡ്ഢിയായ സിംഹം കിണറ്റിൽക്കിടന്നു മരിച്ചു .കാട്ടിലെ മൃഗങ്ങൾ രക്ഷപ്പെടുകയും ചെയ്തു.

അനുഷരാജ്
IV എം.എസ്.സി.എൽ.പി.എസ് വലിയവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ