സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം/അക്ഷരവൃക്ഷം/ഈ ദുരന്തകാലം നാം മറികടക്കും.

Schoolwiki സംരംഭത്തിൽ നിന്ന്
ഈ ദുരന്തകാലം നാം മറികടക്കും.


അണകെട്ടിയും അതിർത്തി തിരിച്ചും മനുഷ്യൻ സൃഷ്‌ടിച്ച പ്രതിബന്ധങ്ങളെ ഒക്കെ തകർത്തെറിഞ്ഞുകൊണ്ടാണ് 2018 ൽ  കേരളത്തിൽ പ്രളയം എത്തിയത്.  ഇപ്പോഴിതാ കണ്ണടച്ചുതുറക്കുംമുൻപ് നമ്മളുടെ നാട്ടിൽ ഒരു മഹാമാരി പടർന്നുപിടിക്കുന്നു. ഒന്നു തുമ്മാൻ എടുക്കുന്ന അല്ലെങ്കിൽ ഒരു ഹസ്തദാനത്തിനുള്ള സമയം.  അതു മതി ഈ വൈറസിന്.  ലോകത്തിന്റെ അതിർത്തികളൊന്നാകെ പിടിച്ചുകുലുക്കികൊണ്ടു അതങ്ങനെ ആളിപ്പടരുകയാണ്.  മുൻപും കൊറോണ.  കൊറോണ വൈറസ് വഴിയുള്ള രോഗബാധ മുമ്പും രണ്ടുതവണ ഉണ്ടായിട്ടുണ്ട്.  2003-ൽ  ചൈനയിൽ നിന്നുതന്നെ ഉത്ഭവിച്ച സാർസും 2012-ൽ സൗദിഅറേബ്യയിൽ ഉത്ഭവിച്ച മെർസും.  വൗവ്വാൽ,  വെരുക് തുടങ്ങിയവവഴിയാണ് സാർസ് മനുഷ്യരിലേക്ക് പടർന്നത്.  മെർസ്സാവട്ടെ ഒട്ടകവും,  വവ്വാലും വഴി.  ഈ രണ്ടു രോഗങ്ങളും 27 രാജ്യങ്ങളിൽ പടർന്നു.  ഇതിൽ സാർസിനോട് സാമ്യമുള്ളതാണ് ഇപ്പോഴത്തെ കൊറോണ വൈറസ് ബാധ.   ഉത്ഭവം.  ഈ  നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് കോവിഡ് -19. കഴിഞ്ഞ വർഷത്തിലെ അവസാനദിവസം (2019 ഡിസംബർ 31) സ്ഥിരീകരിക്കപ്പെടുകയും ഈ വർഷം ലോകമെങ്ങും കാട്ടുതീപോലെ പടർന്നുപിടിക്കുകയും ചെയ്ത ഈ പകർച്ച വ്യാധിയെ 2020 മാർച്ച്‌ 11- നാണു ലോകരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചത്.  ചൈനയിൽ ഹ്യൂബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ നിന്നാണ് ഇപ്പോഴത്തെ കൊറോണ വൈറസ് ബാധയുടെ ഉത്ഭവം.  നോവൽ കൊറോണ വൈറസ്  എന്നറിയപ്പെടുന്ന ഈ രോഗത്തിന് കഴിഞ്ഞ ഫെബ്രുവരിയിലാണ് കോവിഡ് -19 എന്ന പേര് നലകിയതു.  കൊറോണ കേരളത്തിൽ.  തൃശ്ശൂർ സ്വദേശിയായ വിദ്യാർത്ഥിക്ക് 2020 ജനുവരി 30ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കേരളവും കൊറോണ ബാധിത സംസ്ഥനങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു.  കോവിഡ് പരിശോധന.  ലബോറട്ടറിയിൽ രണ്ടു ഘട്ടങ്ങളായി നടത്തുന്ന പരിശോധനയിലൂടെയാണ് ഇന്ത്യയിൽ കോവിഡ് രോഗനിർണയം നടത്തുന്നത്. രോഗലക്ഷണങ്ങലുള്ളവരുടെ മൂക്കിലേയും തൊണ്ടയിലെയും സ്രവങ്ങൾ സ്‌റ്റെറൈ യിൽ സ്വാബ് എന്ന സൂചിപോലുള്ള ഉപകരണം വഴി ശേഖരിക്കുന്നു.          പരിസ്ഥിതി  നാം പ്രകൃതിയോടുകാണിക്കുന്ന  കഴുത്തറപ്പൻ പ്രവർത്തികളായിരിക്കാം ഇതുപോലുള്ള വൈറസുകളുടെ ഒരു ഘടകം. വൃത്തിഹീനമായ ചുറ്റുപാടുകളിൽനിന്നും ഉറവെടുക്കുന്നതാവാം ഇതുപോലുള്ള വൈറസുകൾ അതിനാൽ പരിസ്ഥിതിയെ നന്നായി വൃത്തിയാക്കുക.  ശുചിത്വം തന്നെ രക്ഷ  നാം വ്യക്തിശുചിത്വവും പരിസ്ഥിതിശുചിത്വവും നോക്കിയാൽ ഒരു പരിധിവരെ ഇതിനെ തടയും.     രോഗപ്രതിരോധശേഷി   കോവിഡ് -19 ഒരു വൈറസ് രോഗമായതിനാൽ രോഗത്തിന് കൃത്യമായ മരുന്നില്ല. പ്രകടമാകുന്ന രോഗലക്ഷണങ്ങൾക്ക് ചികിത്സയും ശരിയായ പരിചരണവും നൽകിയാണ് രോഗം മാറ്റുന്നത്. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്നതും രോഗബാധയെ ഒരു പരിധിവരെ തടയും. നിലവിൽ മറ്റെന്തെങ്കിലും രോഗം ഉള്ളവരിലും കോവിഡ് ജീവന് ഭീഷണിയാണ്.  അതിനാൽ ഇവരിൽ രോഗപ്രതിരോധശേഷി കുറവായിരിക്കും അങ്ങനെയുള്ളവർ തീർച്ചയായും ശുചിത്വം ഉറപ്പാക്കുക. എല്ലാവരും ചുമയ്ക്കുമ്പഴും, തുമ്മുമ്പഴും തൂവാലയോ, ടിഷ്യു പേപ്പറോ കൊണ്ടു മുഖം മറയ്ക്കണം. അനാവശ്യമായി മുഖത്തും, കണ്ണിലും, വായിലും സ്പർശിക്കുന്നത് ഒഴിവാക്കണം. ആൾക്കോഹോൾ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസറോ, സോപ്പോ ഉപയോഗിച്ച് കൈ ശുചിയാക്കാം. മാസ്ക് ധരിക്കുന്നതുകൊണ്ടു ഒരു പരിധിവരെ വൈറസ് ബാധയെ തടയാനാകും.N-95 മാസ്ക് ആണ് ഏറ്റവും സുരക്ഷിതം. ആരോഗ്യ വകുപ്പ് പറയുന്ന  നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. നിറവും മതവും സ്വത്തും പദവിയും ഭാഷയും രാജ്യവും നോക്കാതെ മനുഷ്യനെ കീഴടക്കുന്ന ഈ മഹാമാരിയെ തടയാൻ സാമൂഹിക അകലം പാലിക്കുക.  " നമ്മൾ അതിജീവിക്കും "

ചാർലറ്റ്  എം  സാനിച്ചൻ
8B സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം