ഇ.വി.എച്ച്.എസ്സ്. നെടുവത്തൂർ/അക്ഷരവൃക്ഷം/ എനിക്കുമാത്രമല്ല എല്ലാവർക്കുംവേണ്ടി...

എനിക്കുമാത്രമല്ല- എല്ലാവർക്കുംവേണ്ടി…………….

അമ്മേ ഞാൻ തോറ്റു പോകുമോ അമ്മേ…….? പൊന്നുവിൻെറ ചോദ്യം കേട്ട് അമ്മ തെല്ലു പരിഭ്രമത്തോടെ പൊന്നുവിനെ നോക്കി.

                   പൊന്നു എൻെറ അനിയത്തിയാണ്. ഒന്നാം ക്ലാസ്സുകാരി. അവൾ എപ്പോഴും ഇങ്ങനെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേ ഇരിക്കും
                  അതെന്താ പൊന്നു അങ്ങനെ ചോദിച്ചേ…?അമ്മ കുട്ടിത്തം നിറഞ്ഞ ഭാവത്തോടെ ചോദിച്ചു.
ഞാനേ പരീക്ഷയെഴുതിയില്ലല്ലോ.പരീക്ഷ എഴുതാതിരുന്നാൽ തോറ്റുപോവില്ലെ……?

മോളുമാത്രമല്ലല്ലോ ,മോളുടെ സ്കുളിലെ ആരും പരീക്ഷ എഴുതിയിട്ടില്ലല്ലോ പിന്നെന്താ.അമ്മ പൊന്നുവിനെ ആശ്വസിപ്പിച്ചു

        അപ്പോ എല്ലാരുംതോറ്റു പോകുമോ……? പൊന്നു വീണ്ടും ചോദിച്ചു.
                    അതേ,ഇപ്പോ ലോക്ക്ഡൗൺ അല്ലേ. ആരും വീട്ടിൽനിന്നും പുറത്തിറങ്ങുന്നില്ലല്ലോ.

അതുകൊണ്ടു ഇപ്രാവിശ്യം ഏഴാം ക്ലസ്സുകാർക്കുവരെ വാർഷീക പരീക്ഷ ഇല്ലെന്നാ പറയുന്നെ.അതുകൊണ്ട് എല്ലാരേം ജയിപ്പിക്കും.അമ്മ പൊന്നുവിനെ പറഞ്ഞുമനസിലാക്കാൻ ശ്രമിച്ചു.

              അപ്പോ ചേച്ചിയോ……….? ചേച്ചിയ്ക് പകുതി പരീക്ഷയേ കഴിഞ്ഞുള്ളെല്ലോ.ബാക്കി എഴുതാതെചേച്ചിയും ജയിക്കുമോ……….?
പൊന്നുവിൻെറ സംശയം തീരുന്നില്ല.ചോദ്യങ്ങൾ ഒന്നിനു പുറകേ ഒന്നായി ഇങ്ങനെവന്നുകൊണ്ടേഇരിക്കും.

ശങ്കരീ……….. അച്ചൻെറ നീട്ടിയുള്ള വിളികേട്ട് ഞാൻ അച്ചൻെറ അടുത്തേക്കോടി. അച്ചൻ എല്ലാത്തിനും എപ്പോഴും ഇങ്ങനെ ശങ്കരീ..ശങ്കരീന്ന് വിളിച്ചുകൊണ്ടിരിക്കും.ഡാൻസ് പ്രാക്ടീസ് ചെയ്യാൻ ലാപ്ടോപ്പ് ഓൺചെയ്യുമ്പോഴായിരിക്കും ചിലപ്പോവിളിക്കുക,അല്ലേ ഏതെങ്കിലും നല്ലസിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ.ഒരു ഗ്ലാസ്സ് വെള്ളമെടുക്കാനോ എന്തെങ്കിലും പണിയായുധമെടുക്കാനോ അങ്ങനെ എന്തിനെങ്കിലും. ഞാനെപ്പോഴും അച്ചൻെറ അടുത്തു കാണണമെന്ന വാശിയുള്ളതുപോലെതോന്നും ചില്ലപ്പോൾ. പക്ഷേ എനിക്ക് ദേഷ്യമോ വിഷമമോ ഒന്നുമില്ലകേട്ടോ. വിളിച്ചാലുടൻ ഞാൻ ഓടിചെല്ലും. ആ പിന്നെ….. എൻെറ അച്ചൻ വല്ല്യമെക്കാനിക്കാന്നാഭാവം,ചുമ്മാതാ കേട്ടോ. ലോക്ക്ഡൗൺ ആയേ പിന്നെ എപ്പോഴും ബൈക്കിൻെറ അടുത്തുപോയി ഏതെങ്കിലും നട്ടോ സ്ക്രുവോ ഊരും.പിന്നേം അത് ഫിറ്റ്ചെയ്യും.അല്ലെ വണ്ടികഴുകി തുടയ്കും.ഇതുതന്നെ പണി. എൻെറ സൈക്കിൾ പഞ്ചറായിട്ട് മാസങ്ങൾ ആയി. അതൊന്നു ശരിയാക്കി തന്നിരുന്നെങ്കിൽ എന്തുരസമായിരുന്നു.വെറുതേ ഇരിക്കുമ്പോൾ മുറ്റത്തൊക്കെ ഒന്നുചവിട്ടാമായിരുന്നു. എപ്പോ ചോദിച്ചാലും പറയും അടുത്തയാഴ്ച നന്നാക്കി തരാമെന്ന്.അച്ചന് ഒരിക്കലും സമയംകാണില്ല. എപ്പോഴും തിരക്കായിരിക്കും,പക്ഷേ ഇപ്പോൾ വീട്ടിൽ തന്നെ ഇരിപ്പാണ്. അതിൻെറ മുഷിച്ചിൽ മുഖത്തു നോക്കിയാൽ കാണാം. ഞാൻ വെള്ളവുമായി ചെല്ലുമ്പോൾ അച്ഛൻ എൻെറ സൈക്കിൾ തുടയ്ക്കുകയായിരുന്നു. അത് ഉപയോഗിക്കാതിരുന്ന് ആകെ തുരുമ്പായി. അച്ഛാ എപ്പോഴാ ഈ സൈക്കിൾ ഒന്നു നന്നാക്കി തരുക.ഇപ്പോഴാണേ ടയറും ട്യൂബും മാറ്റിയാമതി. പിന്നെ ആയാ ഈ സൈക്കിൾ തന്നെ മാറേണ്ടി വരും, അപ്പടി തുരുമ്പാ. സൈക്കിൾ നേരത്തേ നന്നാക്കാൻ പറ്റാഞ്ഞതിൻെറ വിഷമം ഇപ്പോ എന്നേക്കാൾ കുടുതൽ അച്ഛൻെറ മുഖത്തുണ്ട്. ലോക്ക് ഡൗൺ മാറട്ടെ ആദ്യം ഈ സൈക്കിൾ തന്നെ നന്നാക്കുന്നുണ്ട്. അച്ഛൻ പറഞ്ഞു. ഉം, പിന്നേ ലോക്ക് ഡൗൺ മാറുമ്പോൾഅച്ഛനെ പിന്നെ പൊടിച്ചപൊടി കാണില്ല .അടുത്തയാഴ്ച ആവട്ടെ എന്ന സ്ഥിരം പല്ലവി തന്നെ പിന്നേം പറയും. അച്ചൻ സൈക്കിളിൻെറ പഞ്ചറായ ടയറിൽ കാറ്റടിക്കാൻ നോക്കി. കാറ്റു നിൽക്കുന്നില്ല എന്നുകണ്ട് ശ്രമം ഉപേക്ഷിച്ചു.ഒരു സ്ക്രൂഡ്രൈവറും കയ്യിൽ പിടിച്ച് പൊന്നുവും കൂടെ കൂടി.എന്നാ അച്ഛാ നമ്മൾ ടൂർ പോകുന്നത്.ഈ വെക്കേഷന് ഒത്തിരി ഇടത്ത് കൊണ്ടുപോകാന്നു പറഞ്ഞതാ.മൂകാംബികയും മൂന്നാറും ഒക്കെ കൊണ്ടുപോകാമെന്ന് വാക്ക്തന്നതാ എന്നാ നമ്മളു പോന്നെ…! സ്ക്രൂ ഡ്രൈവർ കൊണ്ട് അച്ഛൻെറ മുതുക്കിൽ മെല്ലെ കുത്തികൊണ്ട് പൊന്നു ചോദിച്ചു.

ഇനി എന്നാ ടൂർ പോകുക.അതോർത്തപ്പോൾ എനിക്കും വിഷമം തോന്നി.സ്കൂൾ അടച്ചാലല്ലേ വെക്കേഷനാവൂ.സ്കൂൾ ഇതുവരെ അടച്ചില്ല. ലോക്ക് ഡൗൺ കഴിയുമ്പോഴേക്കും വീണ്ടും സ്കൂൾ തുറക്കാറാകും പണ്ടൊക്കെ വെക്കേഷൻ എന്തു രസമായിരുന്നു. ടൂർ പോകും,സിനിമയ്ക്ക് പോകും,അപ്പൂപ്പനേയും അമ്മൂമ്മയേയും കാണാൻ പോകും,അപ്പച്ചിമാരുടെ വീട്ടിൽ പോകും കൂട്ടുകാരുമായി കളിക്കാൻ പോകും....... പക്ഷേ ഇപ്പോ….!ഇപ്പോൾ വീട്ടിൽ നിന്ന് വെളിയിൽ ഇറങ്ങാൻ പറ്റില്ല .എന്നും ഒരേ കാര്യങ്ങൾ തന്നെ.രാവിലെ എഴുന്നേൽക്കുന്നു,കുളിക്കുന്നു,കഴിക്കുന്നു, ലാപ് ടോപ്പിൽ സിനിമ കാണുന്നു.അപ്പോഴേക്കും സന്ധ്യയാകും. പിന്നെ കുളിച്ച് വിളക്ക് കൊളുത്തി നാമവും ചൊല്ലി ഇത്തിരി നേരം എല്ലാവരും കൂടി വർത്തമാനവും പറഞ്ഞിരിക്കുമ്പോഴേക്കും അത്താഴം കഴിച്ച് കിടക്കാൻ നേരമാകും .ഒരു ദിവസത്തിനും ഒരു മാറ്റവുമില്ല.ഒരു രസവും ഇല്ലാതായിരിക്കുന്നു.ആ….പിന്നെ ഒരു കാര്യമുണ്ട്,എന്നും വ്യത്യസ്തങ്ങളായ കറികളാണ് അമ്മയുണ്ടാക്കുന്നത്,വൈകിട്ടത്തെചായയ്കൊപ്പമുള്ള ചെറുകടിയും.അതാ ആകെയുള്ള ഒരു രസം. അതേ നമുക്ക് ഈവെക്കേഷന് ടൂറുപോകാനൊക്കില്ല കേട്ടോ.അച്ചൻെറ മറുപടി എന്നെ ചിന്തകളിൽ നിന്നും ഉണർത്തി.ഇപ്പോ കൊറോണയാ പുറത്തിറങ്ങാൻ പറ്റില്ല.ജില്ലവിട്ട് യാത്ര ചെയ്യാനും പറ്റില്ല.യാത്ര ചെയ്താൽ അസുഖം വരാനുള്ള സാധ്യത ഉണ്ടാകും.ലോകത്തുള്ള എല്ലാ ജനങ്ങൾക്കും വേണ്ടിയല്ലേ നമ്മളിപ്പോൾ വീട്ടിൽ തന്നെ ഇരിക്കുന്നത്.അതുകൊണ്ട് നമുക്ക് ഈവെക്കേഷന് ടൂറുപോകണ്ട.ഓണംവേക്കേഷന് അച്ചൻ നിങ്ങളെ ടൂറുകൊണ്ടുപോകാം. അച്ചൻെറ മറുപടികേട്ടപ്പോൾ ടൂറുപോകാൻ പറ്റാത്തതിൻെറ വിഷമമാകെ മാറി. പകരം മനസിൽ ഒരു ധീരകൃത്യം ചെയ്ത ഭാവം ഉണ്ടായി.

നമുക്കുവേണ്ടി മാത്രമല്ലല്ലോനമ്മൾ വീട്ടിൽ തന്നെ ഇരിക്കുന്നത്.ലോകത്തുള്ള എല്ലാവർക്കും വേണ്ടിയല്ലെ നമ്മൾ വീട്ടിൽ ഇരിക്കുന്നത്. ഒരാൾക്ക് അസുഖം വന്നാൽ അത് ഒരുപാടുപേർക്ക് പകരാൻ ഉള്ള സാധ്യതയുണ്ടത്രെ. അതുകൊണ്ട് നമ്മൾ വീട്ടിൽ ഇരിക്കുകവഴി ഒരുവല്ല്യകാര്യമല്ലെ ചെയ്യുന്നത്. ഇനിയീവെക്കേഷനിലെ ആകെ സന്തോഷം വീട്ടിലെ ചക്കിപ്പട്ടിയോട് കളിക്കുക,അത്രതന്നെ.അതും ആലോചിച്ച് ഞാൻ ചക്കിപ്പട്ടിയുടെ കൂടിനടുത്തേക്കുനടന്നു.അച്ചനും പൊന്നുവും അപ്പോഴും സൈക്കിളിൽ എന്തൊക്കെയോ പണിയുന്നുണ്ടായിരുന്നു.

ദേവി അനഞ്ജന.എസ്
7 ഇ.വി.എച്ച്.എസ്സ്.എസ്സ് നെടുവത്തൂർ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ