ഗവ. യു പി എസ് കൊഞ്ചിറവിള/അക്ഷരവൃക്ഷം/പ്രതിരോധിക്കാം
പ്രതിരോധിക്കാം
ലോകമെമ്പാടുമുള്ള ജനങ്ങൾ പേടിക്കുകയും, പ്രതിരോധിക്കുകയും, ചെയ്യുന്ന ഒന്നാണ് കൊറോണ വൈറസ്. ചൈനയിലെ വുഹാൻ എന്ന സ്ഥലത്തുനിന്ന് തുടങ്ങിയ ഈ വൈറസ് ലോകമെമ്പാടും പടർന്ന് വ്യാപിക്കുകയാണ്. അതിനെ നമ്മൾ അതിജീവിക്കുകയും ചെയ്യുന്നു. ഈ വൈറസിനെ നമ്മൾ പേടിക്കുക അല്ല വേണ്ടത്. ചെയ്യേണ്ടത്. അതിനായി നമ്മൾ ഇടയ്ക്കിടെ കൈകൾ കഴുകി വൃത്തിയാക്കുകയും, കണ്ണ്, മൂക്ക്, വായ എന്നീ അവയവങ്ങൾ ഇടയ്ക്കിടെ തൊടാതെ ഇരിക്കുകയും, മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുകയും ആണ് വേണ്ടത്. വീടിനകത്ത് സുരക്ഷിതമായിരുന്നു കൊണ്ട് നമ്മളെയും നാടിനെയും സംരക്ഷിക്കാം. പുറത്തിറങ്ങേണ്ട സാഹചര്യങ്ങൾ ഉണ്ടായാൽ നാമോരോരുത്തരും മാസ്കോ, തൂവാലയും ധരിച്ച് നിശ്ചിത അകലം പാലിച്ച് പുറത്തിറങ്ങാൻ ശ്രദ്ധിക്കുക. അങ്ങനെയാണെങ്കിൽ ഈ വൈറസിൽ നിന്നും പെട്ടെന്ന് തന്നെ നമ്മുടെ നാടിനെ രക്ഷിക്കാൻ നമുക്ക് കഴിയും. നാം ഓരോരുത്തരുടെയും അശ്രദ്ധ കൊണ്ടും, സ്വന്തമായുള്ള താല്പര്യങ്ങൾക്ക് വേണ്ടിയും നമ്മുടെ നാടിനെ ബുദ്ധിമുട്ടിൽ ആകാതെ നാളത്തെ നല്ലതിനായി നമുക്കെല്ലാവർക്കും ഒരുമിച്ച് കൊറോണ എന്ന അപകടകാരിയായ. വൈറസിൽ നിന്നും പ്രതിരോധിക്കാം. ഈ കൂട്ടത്തിൽ നമുക്കായി കഷ്ടപ്പെടുന്ന ഡോക്ടർമാരെയും, നഴ്സുമാരെയും, മറ്റ് ആരോഗ്യ പ്രവർത്തകരെയും ഒന്നുകൂടി ഓർത്തുകൊണ്ട് നമുക്ക് ഒരുമിച്ച് പോരാടാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം