ആമ്പിലാട് സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ലേഖനം - കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ആശങ്കയല്ലാ വേണ്ടത് ജാഗ്രതയാണ്

ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാം. കൊറോണ അഥവാ കോവിഡ് 19 ലോകത്ത് ജനങ്ങളിൽ വ്യാപിച്ചുകൊണ്ടിരിക്കയാണ്. അതുകൊണ്ട് ഭയമല്ല ജാഗ്രതയാണ് വേണ്ടത്. ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കൂ. നമുക്ക് ഒറ്റകെട്ടായി നേരിടാം. കൈകൾ ഇടയ്ക്കിടെ സോപ്പും വെളളവും ഉപയോഗിച്ച് കഴുകുക. കണ്ണ്, മൂക്ക്, വായ, നിരന്തരം കൈകൾ കൊണ്ട് തൊടാതിരിക്കുക. അത്യാവസ്യ ഘട്ടം പുറത്ത് പോകുന്നുണ്ടെങ്കിൽ മറ്റുളളവരിൽ നിന്ന് 1 മീറ്ററെങ്കിലും അകലം പാലിക്കുക. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക. ഹെൽത്തിയായ ഭക്ഷണം കഴിച്ച് ഹെൽത്തിയായിരിക്കുക. പുതിയ തരം കൊറോണ വൈറസ് ആണിത്. സാധാരണ ജലദോഷപനിയെ പോലെയല്ല. ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി എന്നിവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനു ദിവസങ്ങൾ നീണ്ട് നിൽക്കും.

പ്രതിരോധ വ്യവസ്ഥ - ദുർബലമായവരിൽ അതായത് പ്രായമായവരിലും ചെറുകുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരിൽ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുളള ശ്വാസകോശ രോഗങ്ങൾ പിടിപെടും.

ഫാത്തിമ ബി
3 ആമ്പിലാട് സൌത്ത് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം