ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/പൊൻപുലരി

Schoolwiki സംരംഭത്തിൽ നിന്ന്
പൊൻപുലരി

രണ്ടായിരത്തി ഇരുപതാം വർഷത്തിൽ
ലോകം നടുങ്ങിയ മറ്റൊരു കാലം
ഇതീ കോവിഡ് കാലം
ചൈന വിതച്ചൊരു കോവിഡ് വൈറസും
കാർന്നു തിന്നു ഈ ലോകത്തിനെ
അധ്യയന വര്ഷം രസിക്കുവാനാവാതെ
വീട്ടിലൊതുങ്ങുന്നു ബാല്യങ്ങളും
എങ്ങും പരന്നൊരാ കോവിഡ്
വന്നത് ലോകം മുഴുവൻ തിന്നുന്നതോ
പ്രതീക്ഷകൾ മൂത്തോരാ കാതുകളിൽ
ആഞ്ഞടിക്കുന്നൊരാ കോവിടാം ഒറ്റവാക്കിൽ
തകർന്നു പോകുമീ ആയിരം ഹൃദയങ്ങൾ
നുറുങ്ങുന്നൊരാ ഓരോ മനസിലും
തിളയ്ക്കുന്ന വാക്കുകൾ ഭയമല്ല
വേണ്ടതിലേറെ ജാഗ്രത
വിജനതയിൽ നിശബ്ദമാണ് ടാർ ഇട്ട റോഡുകൾ
മൂടി ഷട്ടറിട്ട ഏറെ കടകളും
സ്തംഭനം മൂത്ത ചെടികളും കാറ്റും
അടി തരിച്ചു നിശബ്ദതയിൽ
കൃഷി ചെയ്തിട്ടേറെ മികവ് കിട്ടിയാ
കർഷകന്റെ വിളറിയ കണ്ണുകളിൽ
ഒഴുക്കുന്നു ചുടുചോര നിലക്കാതെ
ഇപ്പോഴും...
പലതിരക്കായ് പലജോലികളേറെയായി
പലരെയും മറന്നവർ
ആസ്വദിക്കൂ നിങ്ങൾ ഗൃഹത്തിൽ സ്നേഹമായി
നിറയട്ടെ അവിടം പൊൻതിരിവെട്ടം
മുഖം പകുതി മുടിയും
കൈകൾ കഴുകിയും
സാമൂഹികമാം അകലവും പാലിച്ചു
നിത്യദിനചര്യകലം നമ്മുടെ ജീവിതം
നീളുന്നു ഏറെ പ്രതീക്ഷകളായി
നമുക്കെന്നും കാവലാം
പോലീസ് കാരെ നിങ്ങൾക്കൊരു സല്യൂട്ട്
ആശുപത്രി സേവകരെ നിങ്ങൾക്കിതാ
പകർനേടട്ടെ നൂറു നന്ദിയും
ഇനിയും തുടരണം ഈ ഭരണം സർക്കാരെ
പോരുതുമീനമ്മളും ഈ കോവിഡിനെതിരെ
അതിജീവിക്കും നമ്മൾ ഈ കോവിഡിനെയും
എഴുതട്ടെ പുസ്ടകത്താളുകളിൽ
ഭീതിയിൽ വെന്താർന്ന പൊൻവിഷുക്കാലത്തെ
ഭക്‌തസാന്ദ്രങ്ങളാൽ ഹൃദയം കവർന്നൊരു
കണിപ്പൂവ് കണ്ടുണരാം നമ്മുക്കിവിഷുക്കാലത്തിൽ
ലോകത്തിനെന്തറിയാതെ അധരം
വിടർത്തിയ കണി പൂവിനെ കണികാണാം
ഉണരൂ ജനങ്ങളെ തോൽക്കില്ലൊരിക്കലും
ഇതിലും വലിയൊരു ഊർജമാം
പൊന്പുലരിക്കായി ഇനി കാത്തിരിക്കാം ...

NEETHU
8 B ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത