എ.എൽ.പി.എസ് വീരോലിപ്പാടം

Schoolwiki സംരംഭത്തിൽ നിന്ന്
(A. L. P. S Veerolipadam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ് വീരോലിപ്പാടം
വിലാസം
VEEROLIPADAM

എ എൽ പി എസ് വീരോലിപ്പാടം, മണലിത്ര പി ഒ ത‍ൃശ്ശൂർ.
,
MANALITHARA പി.ഒ.
,
680589
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ04884 267844
ഇമെയിൽalpsveerolipadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്24649 (സമേതം)
യുഡൈസ് കോഡ്32071702201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്വടക്കാഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംതെക്കുംകരപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ77
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരേണുക . കെ
പി.ടി.എ. പ്രസിഡണ്ട്ഗിരീഷ് ടി ആർ
എം.പി.ടി.എ. പ്രസിഡണ്ട്റൂത്ത് സബീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായതൃശ്ശൂർ ജില്ലയിലെ തെക്കുംകര ഗ്രാമപഞ്ചായത്തിന് അഭിമാനമായി തലയുയർത്തി നിൽക്കുന്ന വിദ്യാലയമാണ് എ .എൽ .പി .എസ് .വീരോലിപ്പാടം .മച്ചാട് മലയോരമേഖലയിലെ കുടിയേറിയവർക്ക് തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം ഒരു പ്രശ്നമായി നേരിട്ടിരുന്നു .അന്ന് പുന്നംപറമ്പിൽ ഒരു അപ്പർപ്രൈമറി സ്കൂൾ മാത്രമാണുണ്ടായിരുന്നത് .റോഡ് ഗതാഗതസൗകര്യമില്ലാതിരുന്ന ആ കാലഘട്ടത്തിൽ പ്രാഥമികവിദ്യാഭ്യാസത്തിനുവേണ്ടിയുള്ള യാത്ര വളരെ ക്ലേശകരമായിരുന്നു .1962 ൽ തെക്കുംകര ഗ്രാമപഞ്ചായത് രൂപംകൊള്ളുകയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുപ്പ് നടത്തിയതിൽ മലാക്ക വാർഡിൽനിന്നും ശ്രീ .എം .എം എബ്രഹാം വിജയിക്കുകയും ബഹുമുഖസംഘടനാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അദ്ദേഹത്തിന് തീർത്തും പിന്നോക്കാവസ്ഥയിലായിരുന്ന ഈ പ്രദേശത്തു ഒരു പ്രൈമറിവിദ്യാലയം രൂപംകൊള്ളേണ്ടത്തിന്റെ ആവശ്യകത മനസ്സിലായി .കര്ഷകസംഘത്തിന്റെയും മറ്റു പുരോഗമനചിന്താഗതിക്കാരുടെയും അശ്രാന്തപരിശ്രമത്തിന്റെ ഫലമായി 1964 ജൂൺ 1 ന് സ്കൂൾ തുടങ്ങാൻ ഗവൺമെന്റിൽനിന്നും ഓർഡർ ലഭിച്ചു .കർഷകപ്രമുഖനും സാമൂഹികപ്രവർത്തകനുമായ ശ്രീ .മാഞ്ചേരികൃഷ്ണൻ സ്കൂളിനുവേണ്ടി സ്ഥലം നൽകി .തുടക്കത്തിൽ 102 കുട്ടികളെ പ്രവേശിപ്പിച്ചു 2 അധ്യാപകരുമായി ഒരു താൽക്കാലിക ഓലമേഞ്ഞഷെഡ്‌ഡിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു .തുടർന്ന് 1968 ഇൽ ഒരു സമ്പൂർണ്ണ എൽപി സ്കൂൾ ആയി ഉയരുകയും 10 ക്ലാസ്സ്മുറികൾ ഉൾപ്പെടുന്ന ഒരു കെട്ടിടം ഉണ്ടാവുകയും ചെയ്തു .


40 വർഷത്തോളം സ്കൂളിനെ ഉന്നതിയിലേക്ക് നയിച്ച മാനേജർ ശ്രീ .എം .എം എബ്രഹാം 2003 -2004 ഇൽ ഗുരുചൈതന്യ ചാരിറ്റബിൾ ട്രസ്റ്റിന് സ്കൂൾ കൈമാറി .ഇതിൽ ശ്രീ .കെ .എസ് .അശോക്‌ കുമാറാണ് ഇന്നത്തെ സ്കൂളിന്റെ മാനേജർ .ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ സ്കൂളിനും നാടിനും അഭിമാനമാക്കാവുന്ന നേട്ടങ്ങളാണ് ഈ വിദ്യാലയം കരസ്ഥമാക്കിയിരിക്കുന്നത് .പാഠ്യ പഠ്യേതര മത്സരങ്ങളിൽ സമ്മാനങ്ങളും ,ബഹുമതികളും വാരിക്കൂട്ടി നമ്മുടെ സ്കൂൾ മുന്നേറിക്കൊണ്ടിരിക്കുകയാണ് .കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും സ്വഭാവരൂപീകരണത്തിനും വേണ്ടി ഇവിടുത്തെ അദ്ധ്യാപകരോടൊപ്പം മാനേജ്മെന്റും രക്ഷിതാക്കളും കൈകോർത്തു മുന്നേറുന്നു .

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ സ്ഥലത്തു ഓഫീസ്അടക്കം 10മുറികളിലായി ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നു . വിശാലമായ ഒരു സ്കൂൾമൈതാനവും യൂറിനൽ സൗകര്യവും ഈ സ്കൂളിലുണ്ട് .കുടിവെള്ളത്തിനായി ജലനിധി പദ്ധതിയോടനുബന്ധിച്ചു നിർമ്മിച്ച വാട്ടർടാങ്ക് ,പൈപ്പ് ,ചുറ്റുമതിൽ കെട്ടിനിർമ്മിച്ച കിണർ എന്നിവയെ ആശ്രയിക്കുന്നു .സുവർണജൂബിലിയോടനുബന്ധിച്ചു നിർമ്മിച്ച ഒരു സ്റ്റേജ് സ്കൂളിണ്ട് . സ്ക്കൂൾ ഹാൾ ടൈലിട്ടു ഭംഗിയാക്കി. കമ്പ്യൂട്ടർ റൂം സിലിങ്ങ് നടത്തി. കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾബസ് സ്വന്തമായിട്ടുണ്

പാഠ്യേതര പ്രവർത്തനങ്ങൾ

കബ്ബ്‌ -ബുൾബുൾ==

മേളകൾ==

മുൻ സാരഥികൾ

ശ്രീമതി :അല്ലി ടീച്ചർ ,ശ്രീ .ചാക്കോമാഷ് , ശ്രീ . വർഗീസ്മാസ്റ്റർ , ശ്രീ. ടി എം തോമസ്മാസ്റ്റർ , ശ്രീ. എം കെ ഷണ്മുഖൻ മാസ്റ്റർ , ശ്രീമതി .കെ വി ഏല്യാമ്മ ടീച്ചർ എന്നിവർ ഇവിടെ സേവനമനുഷ്‌ഠിച്ചിട്ടുണ്ട് .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിൽ പഠിച്ച പല വിദ്യാർത്ഥികളും ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ സേവനമനുഷ്‌ഠിച്ചുവരുന്നു .ആതുരസേവനരംഗത്തും ,രാഷ്ട്രീയരംഗങ്ങളിലും ,കലാസാംസ്കാരികരംഗങ്ങളിലും മികവുപുലർത്തിവരുന്ന നിരവധി പൂർവിദ്യാർത്ഥികൾ സ്കൂളിനുണ്ട്.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_വീരോലിപ്പാടം&oldid=2532005" എന്ന താളിൽനിന്ന് ശേഖരിച്ചത്