കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/മഹാമാരി ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


     ഇന്ന് നമ്മുടെ ലോകം നേരിടുന്ന ഭീതിജനകമായ ഒരവസ്ഥയാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19.ലോകരാഷ്ട്രങ്ങൾ പോലും പിടിച്ചു കുലുക്കിയ മഹാമാരി. ഇതിനെ എങ്ങനെ നേരിടണം എന്നറിയാതെ പകച്ചു നിൽക്കുകയാണ് പല രാഷ്ട്രങ്ങളും. മനുഷ്യന്റെ നിലനില്പിനു തന്നെ ഭീഷണിയാവുന്നഈ വൈറസിനു മുന്നിൽ അടി പതറാതെ ദൃഢനിശ്ചയത്തോടെ നമുക്കൊന്നായി കൈകോർക്കാം. വ്യക്തി ശുചിത്വതിലൂടെയും പരിസരശുചിത്വതിലൂടെയും നമുക്കീ മഹാമാരിയെ ഒരു വിധത്തിൽ അകറ്റി നിർത്താൻ സാധിക്കും സാമൂഹിക അകലം പാലിക്കുക. പരമാവധി പുറത്തിറങ്ങാതേ വീടിനുള്ളിൽ തന്നെ കഴിയുക ജനസമ്പർക്കം ഒഴിവാക്കുക എന്നീ ഗവൺമെന്റ് അനുശാസിക്കുന്ന നിയമങ്ങളെയും അനുസരിച്ച് നമുക്ക് മുന്നോട്ട് പോകാം ഒരു വൈറസിനു മുന്നിൽ പകച്ചു നിൽക്കുന്ന നമ്മുടെ ഈ അവസ്ഥ മാറി. ഭയമില്ലാതെ ജാഗ്രതയോടെ മുന്നേറാം. ഈ ലോക്ക്ഡൗൺ കാലം നമുക്ക് ഒരുപാട് വിഷമതകൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും അവയെ തരണം ചെയ്ത് നമുക്ക് മുന്നേറാം. നെഗറ്റീവിനെ സ്വീകരിച്ചു കൊണ്ട് നമുക്ക് നമ്മുടെ ഈ കൊച്ചു ജീവിതം മുന്നോട്ടു കൊണ്ടു പോവാം.
     അതു പോലെ തന്നെ ഈ കാലയളവിൽ ജീവൻ പോലും മാറ്റി വച്ച് സേവനം അനുഷ്ഠിക്കുന്ന നേഴ്സുമാർ, ഡോക്ടർമാർ, സാമൂഹ്യപ്രവർത്തകർ, വീടുകൾ തോറും ഗ്യാസ് ഡെലിവറിക്കാർ അതേ പോലെ തന്നെ നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി രാപ്പകൽ ഇല്ലാതെ കാവൽ നിൽക്കുന്ന പോലീസുകാർ, മറ്റു വളണ്ടിയർമാർ ഇവർക്കുള്ള നന്ദി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
      ജനങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന നമ്മുടെ ഗവൺമെന്റിന്റെ ആരോഗ്യപ്രവർത്തകരുടെ പ്രവർത്തനങ്ങൾ നമ്മുടെ കൊച്ചു കേരളത്തെ അഭിമാനപുരസരം ഉയർത്തെഴുന്നേറ്റ് മുന്നോട്ടു നയിക്കുക.
     ഈ മഹാമാരിയെ തുരത്താൻ പ്രാർത്ഥനാനിരതരായി കാത്തിരിക്കുകയാണ് നമ്മൾ. മുന്നേറും നമ്മൾ. തുരത്തും ഈ മഹാമാരിയെ ഭൂലോകത്തുനിന്നുതന്നെ.
     

അവന്തിക വിനോദ് എം
7 D കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം