സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം /ഒരുമയിൽ ഒരു കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയിൽ ഒരു കാലം

പണ്ടൊരു മഹാരാജൻ നമുക്ക് ഉണ്ടായിരുന്നു
മഹാബലിയെന്നൊരു പേരുകാരൻ
അന്നേരം കേരളനാട്ടിൽ
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനങ്ങൾ
ഇന്നൊരു ഭീകരൻ വന്നല്ലോ നമ്മുടെ നാട്ടിൽ
കൊറോണ എന്നൊരു പേരുകാരൻ
ഇപ്പോഴുമില്ല നമ്മുടെ നാട്ടിൽ
കള്ളത്തരങ്ങളും മത്സരങ്ങളും
സ്വർണവും വേണ്ട പണവും വേണ്ട
റോഡും വേണ്ട പാലവും വേണ്ട
കാറും വേണ്ട ഡ്യൂക്കും വേണ്ട
കച്ചവടം വേണ്ട റിയൽഎസ്റ്റേറ്റും വേണ്ട
ആകെ വേണ്ടത് ഭക്ഷണവും പാർപ്പിടവും
ഇപ്പോഴും നാമെല്ലാം ഒന്നുപോലെ

ഫെലിക്സ് റ്റോം
6 ബി സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത