LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ലിറ്റിൽ കൈറ്റ്സ് കേരളത്തിലെ ഹൈടെക് വിദ്യാലയങ്ങളിലെ ഐ ടി കൂട്ടായ്മയാണ് . കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. സുധ ടി,രമ്യ കെ ആർഎന്നിവരാണ് ലിറ്റിൽ കൈറ്റ്സിന്റെ ചുമതലയുള്ള അധ്യാപകർ. വിവിധ പരിശീലനങ്ങൾ, വിദഗ്ദ്ധരുടെ ക്ലാസ്സുകൾ, ഫീൽഡ് വിസിറ്റുകൾ, ക്യാമ്പുകൾ തുടങ്ങിയവ നടത്തപ്പെടുന്നു. അനിമേഷൻ, പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിങ്, ഗ്രാഫിക് ഡിസൈനിങ്, മൊബൈൽ ആപ്പ് നിർമാണം, ഹാർഡ് വെയർ പരിശീലനം, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, വെബ് ടീവി തുടങ്ങിയവയിൽ പ്രത്യേകം പരിശീലനം നൽകുന്നു. പരിപാടിയുടെ ഭാഗമായി അധ്യാപകർക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും വിവിധതരം പരിശീലനങ്ങൾ നൽകി വരുന്നു. നൂൽപ്പുഴ പഞ്ചായത്തിനെ സമ്പൂർണ്ണ ഐടി ഗ്രാമമാക്കുവാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2018

  1. അജിത്ത് കെ തോമസ്
  2. അനുരാഗ് കെ എസ്
  3. അഭിനന്ദ് കെ എസ്
  4. അജ്‍മൽ കെ എസ്
  5. അനന്തു വിജയ്
  6. അനുശാന്ത് ശിവദാസ്
  7. അജിൻ കൃഷ്ണ
  8. അഭിലാഷ് കൃഷ്ണ
  9. അർജുൻ സുരേഷ്
  10. മുഹമ്മദ് ഷെരീഫ്
  11. മുഹമ്മദ് നിസ്സാമുദ്ദീൻ
  12. ഇർഫാൻ
  13. സനൂജ് കെ
  14. സജിത്ത് പി ജി
  15. ആനന്ദ് ടി ജി
  16. അനുരാഗ് എം പി
  17. ഫായിസ് കെ
  18. മുഹമ്മദ് രഹനാസ്
  19. അബ്ദുൾ സലാം എൻ ബി
  20. ബിജിൻ ടി ബി
  21. ആര്യ വി എം
  22. അന്വയ പി എസ്
  23. അഞ്ജന കെ എൻ
  24. അഞ്ജന കൃഷ്ണ
  25. അതുല്യ ടി എം
  26. ദർശിനി ടി പി
  27. അനന്യ ഇ മനോജ്
  28. അർച്ചന വി കെ
  29. അനീബ വി കെ
  30. നാജിയ നസ്‍രി
  31. ഫിദ ഫാത്തിമ എ എം
  32. ഹൃദ്യ എൻ എസ്
  33. റസിൻ ഫാത്തിമ
  34. വിസ്‍മയ കെ എം

ഡിജിറ്റൽ മാഗസിൻ 2019

വിക്കിപീഡിയ പരിശീലനം

20.11.2018 വിക്കിപീഡിയ പരിചയപ്പെടുത്തലിനും പരിശീലനത്തിനുമായി തെരഞ്ഞെടുത്ത കുട്ടികൾക്ക് ക്ലാസ് നൽകി.

എല്ലാവർക്കും ഇ മെയിൽ

ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കെല്ലം ഇ മെയിൽ അക്കൗണ്ട് തുടങ്ങുന്നതിനും ഉപയോഗിക്കുന്നതിനും പ്രാപ്തരാക്കുന്ന പരിശീലനം നവംബർ 29 വ്യാഴാഴ്ച നടത്തി.

അധ്യാപകർക്ക് പരിശീലനം

ഇ മെയിൽ അക്കൗണ്ട് തുടങ്ങുന്നതിനും ഉപയോഗിക്കുന്നതിനും പ്രാപ്തരാക്കുന്ന പരിശീലനം നവംബർ 30 വെള്ളിയാഴ്ച നടത്തി.

രക്ഷിതാക്കൾക്ക് പരിശീലനം

ലിറ്റിൽ കൈറ്റ് നേതൃത്വത്തിൽ കൈറ്റ് കുടുംബത്തിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. പരിശീലനത്തിൽ ഒന്നാംഘട്ടത്തിൽ ഇംഗ്ലീഷ് ടൈപ്പിംഗ് പരിശീലനം നൽകി. ഡിസംബർ 3 തിങ്കളാഴ്ച സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി ഏകദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കമ്പ്യൂട്ടർ സേവനങ്ങൾ, സൈബർ സുരക്ഷ, ഇൻറർനെറ്റ് ഉപയോഗം ഇന്റർനെറ്റ് സുരക്ഷിതമാക്കൽ , മൊബൈൽ ഫോൺ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ,വെബ് സൈറ്റുകളെ കുറിച്ചുള്ള അറിവ്, സോഷ്യൽ മീഡിയയിലെ ഗുണവും ദോഷവും പരിചയപ്പെടുത്തൽ എന്നിവ ഏകദിന പരിശീലന ക്ള‍‍ാസിൽ സംഘടിപ്പിച്ചു. രതീഷ്കുമാർ.ബി, സുധ ടി, രമ്യ കെ ആർ എന്നീ അധ്യാപകർ ക്ലാസ് നയിച്ചു. ഹെഡ്മാസ്ട്ർ ശ്രീ .ഇഎൻ‍ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ശ്രീ. ച്ക്രപാണി കെ കെ പരിശീലനം ഉദ്ഘാടനം ചെയ്തു.

പരിസര ശുചീകരണം

കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ‍ ബുധൻ,വെള്ളി ദിവസങ്ങളിൽ വിദ്യാലയവും പരിസരവും ശുചീകരിച്ച് വരുന്നു.

ഡിജിറ്റൽ മാഗസിൻ- നാലുമണിപൂവ് പ്രകാശനം

കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ‍ തയ്യാറാക്കിയ നാലുമണഇപൂവ് എന്ന മാഗസിൻ ജനുവരി 19 ന് പിടിഎ പ്രസിഡന്റ് ശ്രീ ചക്രപാണി കെകെ പ്രകാശനം ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ.രവീന്ദ്രൻ ഇ എൻ രവീന്ദ്രൻ സ്വാഗതം ആശംസിച്ചു.

സൈബർ സേഫ്റ്റി പ്രോട്ടോകോൾ വിശദീകരിച്ചു

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സൈബർ സേഫ്റ്റി പ്രോട്ടോകോൾ സംബന്ധിച്ച വിശദീകരണം നൽകി. കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) സ്‌കൂൾ കുട്ടികൾക്കുവേണ്ടി കേരള സ്റ്റേറ്റ് സൈബർ സേഫ്റ്റി പ്രോട്ടോകോൾ പുറത്തിറക്കി. സ്ത്രീകളുടേയും കുട്ടികളുടേയും വികലാംഗരുടേയും ക്ഷേമവുമായി ബന്ധപ്പെട്ട് നിയമസഭ രൂപീകരിച്ച സമിതിയുടെ നിർദേശ പ്രകാരമാണ് കൈറ്റ് പ്രോട്ടോകോളിന് രൂപം നൽകിയത്. സൈബർ ലോകത്ത് സുരക്ഷ ഉറപ്പാക്കാൻ വിദ്യാർഥികൾ പാലിക്കേണ്ട കാര്യങ്ങൾക്ക് പുറമേ അധ്യാപകർ ഉറപ്പുവരുത്തേണ്ട കാര്യങ്ങളും രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രോട്ടോകോളിൽ നൽകിയിട്ടുണ്ട്. ഇതിന് പുറമേ സൈബർ സേഫ്റ്റി ക്ലിനിക്കുകളേക്കുറിച്ചും എല്ലാവർക്കുമായുള്ള പൊതുനിർദേശങ്ങളും സൈബർ സേഫ്റ്റി പ്രോട്ടോക്കോളിൽ നൽകിയിട്ടുണ്ട്.

വിദ്യാർഥികൾ പാലിക്കേണ്ട കാര്യങ്ങൾ
* 1) അധ്യാപകരുടെ നിർദ്ദേശാനുസരണം മാത്രമായിരിക്കണം വിദ്യാലയങ്ങളിൽ ഇന്റർനെറ്റ് ഉപയോഗിക്കേണ്ടത്. * 2) വിശ്വസനിയമല്ലാത്ത കേന്ദ്രങ്ങളിൽനിന്നോ വെജെറ്റകളിൽ നിന്നോ ലഭിക്കുന്ന - ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുകയോ, ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുകയോ ചെയ്യരുത്. * 3) വിദ്യാലയങ്ങൾ, ഓഫീസുകൾ തുടങ്ങി പൊതുഇടങ്ങളിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ വ്യക്തിഗത വിവരങ്ങളോ, ചിത്രങ്ങളോ സൂക്ഷിക്കരുത്. ചിത്രങ്ങൾ മോർഫ് ചെയ്തും മറ്റുമെല്ലാം ദുരുപയോഗം ചെയ്യപ്പെടാം. മറ്റുള്ള കുട്ടികളുടെ (വ്യക്തികളുടെ) വിവരങ്ങൾ ഇപ്രകാരം ദുരുപയോഗം ചെയ്യരുത്. * 4) മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് എന്നിവ അപരിചിതരെ ഏൽപിക്കരുത്. * 5) കുട്ടികൾ അവരുടെ സ്വകാര്യ വിവരങ്ങൾ അപരിചിതരുമായി ഇന്റർനെറ്റിൽ - സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കരുത്. ഓൺലൈൻ പരിചയം മാത്രമുള്ളവരെ രക്ഷിതാക്കളുടെയോ മറ്റോ കൂടെയല്ലാതെ ഒരിക്കലും നേരിട്ട് കാണാൻ ശ്രമിക്കരുത്. പരിചയമില്ലാത്തതോ, വിശ്വാസമില്ലാത്തതോ ആയ ആളുകൾ അയയ്ക്കുന്ന സന്ദേശങ്ങൾ (ഇ-മെയിലുകൾ) തുറക്കരുത്. * 6) രക്ഷിതാക്കളുടേയോ മറ്റുള്ളവരുടേയോ ക്രെഡിറ്റ്/ഡെബിറ്റ് കാർഡിന്റെ പിൻ കോഡ്, പാസ്വേഡ്, ഓൺലൈൻ ബാങ്ക് അക്കൗണ്ട് 'പാസ്വേഡ് തുടങ്ങിയവ ശേഖരിക്കുകയോ മറ്റുള്ളവർക്ക് കൈമാറുകയോ ചെയ്യരുത്. * 7) ഓൺലൈൻ ഗെയിമുകളിൽ വളരെ ശ്രദ്ധാപൂർവ്വം ഇടപെടുക. പലപ്പോഴും ഇത്തരം ഗെയിമുകൾക്ക് അടിമപ്പെടുന്ന അവസ്ഥവരെ ഉണ്ടാകും. പലതരം വെല്ലുവിളികൾ ഏറ്റെടുക്കൽ, സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ആവശ്യപ്പെടൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഒരിക്കലും വഴങ്ങാതിരിക്കുക. * 8) സൈബർ സ്‌പേസിൽ പ്രധാനമായും കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി കുറ്റകൃത്യങ്ങൾ (സൈബർ ക്രൈമുകൾ) നടക്കുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിലത് താഴെ നൽകുന്നു: * i. ഫിഷിംഗ് (Phishing); യഥാർത്ഥ സ്രോതസിൽ നിന്ന് എന്ന ധാരണ പരത്തുന്നവിധം വ്യാജ ഇ-മെയിലുകളിൽ നിന്നും, മൊബൈൽ ഫോൺ, ഫെയ്‌സ്ബുക്ക്‌ തുടങ്ങിയ അക്കൗണ്ടുകളിൽ നിന്നും സന്ദേശം ലഭിക്കുക. നിങ്ങൾ ക്ക് ലോട്ടറി അടിച്ചു, അവാർഡ് ലഭിച്ചു. ജോലി ലഭിച്ചു എന്നൊക്കെ സൂചിപ്പിച്ചു വരുന്ന സന്ദേശങ്ങൾ ഈ വിഭാഗത്തിലുള്ളവയാണ്. ബാങ്ക് അക്കൗണ്ട് ഉൾ പ്പെടെയുള്ള വിവരങ്ങൾ ചോർത്തി തട്ടിപ്പ് നടത്തുകയാണ് ഉദ്ദേശം. അയയ്ക്കുന്ന വ്യക്തിയുടെ യഥാർത്ഥ വിലാസം (അക്കൗണ്ട്) മറച്ചുവെക്കുന്ന സ്പൂഫിംഗ് (Spoofing) ഇതിന്റെ മറ്റൊരു രൂപമാണ്. * ii. സൈബർ സ്റ്റാക്കിംഗ് (Cyber Stalking): നമ്മെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയ വഴിയോ മറ്റോ ഒക്കെ ശേഖരിച്ച് ഭീഷണിപ്പെടുത്തിയും, ബ്ലാക്ക്‌മെയിൽ ചെയ്തുമെല്ലാം ഉപദ്രവിക്കുക. * iii. ഡീപ്‌ഫെയ്ക്‌സ്‌(Deepfakes): ഒരു ചിത്രത്തിൽ അല്ലെങ്കിൽ വീഡിയോയിൽ ചിത്രവും ശബ്ദവും ചലനങ്ങളുമെല്ലാം മാറ്റി ഒറിജിലിനെ വെല്ലുന്ന വ്യാജൻ നിർമ്മിക്കുക. പെട്ടന്ന് തിരിച്ചറിയാൻ കഴിയാത്ത രൂപത്തിലാകും ഇവ. അതിനാൽ ആധികാരികത ഉറപ്പാക്കാത്ത വിഡിയോകൾ-ചിത്രങ്ങൾ-വോയ്‌സ് ക്ലിപ്പുകൾ മറ്റൊരാൾക്ക് ഫോർവേർഡ് ചെയ്യരുത്. * iv. ക്യാമറ ഹാക്കിംഗ് (camera hacking): അംഗീകാരമില്ലാത്ത കമ്പ്യൂട്ടർ/ ഐടി സംവിധാനങ്ങളിൽ നുഴഞ്ഞു കയറുന്നതാണ് പൊതുവെ 'ക്രാക്കിംഗ്' എന്ന് വിശേഷിപ്പിക്കാറുള്ളത്. യഥാർത്ഥത്തിൽ ഇത്തരം നശീകരണ ഉദ്ദേശ്യത്തോടെയുള്ള നുഴഞ്ഞു കയറൽ ഹാക്കിംഗ് ആണ്. ഇതുതന്നെ നമ്മുടെ ലാപ്‌ടോപ്പിലെയോ, മൊബൈലിലെയോ ക്യാമറ ഉപയോഗിച്ച് നമ്മുടെ അനുവാദമില്ലാതെത്തന്നെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും എടുക്കാൻ കഴിയുന്നതാണ് ക്യാമറ ഹാക്കിംഗ്. അതായത്, നാം ക്യാമറ ഉപയോഗിക്കുമ്പോൾ മാത്രമല്ല, നാമറിയാതെ നമ്മുടെ ഉപകരണത്തിന്റെ ക്യാമറ പ്രവർത്തിപ്പിക്കാന് വരെ ക്രാക്കർമാർക്ക് കഴിയും. ഇത് സാധ്യമാക്കുന്നത് നാം ശ്രദ്ധിക്കാതെപോലും ഡൗൺലോഡ് ചെയ്യുന്ന ചില നശീകരണകാരികളായ പ്രോഗ്രാമുകൾ, വൈറസുകൾ, മാൽവെയറുകൾ * വഴിയാണ് എന്നതിനാൽ വ്യക്തമായ ധാരണ ഇല്ലാത്ത ആപ്പുകളും അറ്റാച്ച്‌മെന്റുകളും ഡൗൺലോഡ് ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. * 9) ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്ന വിവരങ്ങൾ അവിടെ നിന്നും മാഞ്ഞുപോകില്ല എന്നതിനാൽ പലവട്ടം * ആലോചിച്ചതിന് ശേഷം മാത്രം വിവരങ്ങൾ നൽകുക. അശ്ലീല ചിത്രങ്ങൾ കൈമാറുന്ന 'സെക്‌സിംഗ്' ഉൾപ്പെടെ സൈബർ കുറ്റകൃത്യങ്ങളുടെ ഗണത്തിൽപ്പെടുന്നതും ഇന്ത്യൻ സൈബർ നിയമപ്രകാരം ശിക്ഷാർഹവുമാണ് എന്നോർക്കുക. * 10) സൈബർ നിയമപ്രകാരം കുറ്റകരമായ രൂപത്തിൽ സ്വന്തമായി സന്ദേശങ്ങൾ തയ്യാറാക്കുന്നതും 'ട്രോളുകൾ സൃഷ്ടിക്കുന്നതും മാത്രമല്ല മറ്റൊരാൾ തയ്യാറാക്കിയ വസ്തുതാവിരുദ്ധവും, ഹാനികരവുമായ സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ തുടങ്ങിയവ ഫോർവേർഡ് ചെയ്യുന്നതും സൈബർ നിയമപ്രകാരം കുറ്റകരമാണ് എന്നോർക്കുക. * 11) സൈബർ ഉപയോഗവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ, ഭീഷണികൾ തുടങ്ങിയവ രക്ഷിതാക്കളുമായും അധ്യാപകരുമായും തുറന്ന് സംസാരിക്കുക.