ജി.എൽ.പി.സ്കൂൾ ഒഴൂർ/അക്ഷരവൃക്ഷം/പകർച്ച വ്യാധികളെ പിടിച്ചു കെട്ടിയ കഥ
പകർച്ച വ്യാധികളെ പിടിച്ചു കെട്ടിയ കഥ
എല്ലാവരും അവരവരുടെ വീടുകളിലാണ്. കൊറോണ വൈറസിന്റെ പുതിയ രൂപം ഉണ്ടാകുന്ന കോവിഡ് 19 എന്ന രോഗം പരക്കാതിരിക്കാനുള്ള മുൻകരുതൽ. കൊറോണ വൈറസിനെതിരെ പുതിയ വാക്‌സിനൊന്നും കണ്ടെത്തിയിട്ടില്ല. അതിനുള്ള ശ്രെമം തുടരുന്നു. നമ്മുടെ ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ ഈ വൈറസിനെ പുറം തള്ളുന്നത് പ്രതീക്ഷിച്ചിരിക്കുക അത് മാത്രമേ നീവൃത്തി ഉള്ളൂ. അതിനുതകുന്ന ചികിത്സയാണ് ഇപ്പോൾ നടക്കുന്നത്. എങ്കിലും ഈ വൈറസ് ചിലരിൽ അപകടകാരിയും ആണ്. അതിനാലാണ് പതിനായിരകണക്കിന് മരണങ്ങൾ കോവിഡ് 19 മൂലം ലോകത്ത് ഉണ്ടായത്. ഈ വൈറസിനെ ഇല്ലാതാക്കാൻ സോപ്പ് മതി. സോപ്പ് ലായനിയിൽ വീണാൽ വൈറസിന്റെ പുറംതോട് ഇളകി പോരും വൈറസ് നിർജീവമാവും. ആൽക്കഹോളിനും ഈ കഴിവുണ്ട് അങ്ങനെയാണ് സോപ്പും ആൽക്കഹോളും അടങ്ങിയ സാനിറ്റെസറും ഉപയോഗിച്ച് ലോകത്തിലെ ആളുകൾ മുഴുവൻ ഇതിനോട് പ്രധിരോദിച്ചു കൊണ്ടിരിക്കുന്നു. ആളുകൾ തമ്മിൽ അകലം പാലിക്കുക കൂടി ചെയ്താൽ വൈറസിന് വീണ്ടും പടരാൻ ആവില്ല.തുടർച്ചയായി 3 ആഴ്ച പുറത്തിറങ്ങാതിരുന്നാൽ ഈ വൈറസ് തീർച്ചയായും ഇല്ലാതാവും അതിനുള്ള ശ്രെമം നമ്മൾ നടത്തുക തന്നെ ചെയ്യണം. ചരിത്രത്തിൽ മനുഷ്യ ശരീരത്തിൽ അനേകം മഹാമാരികൾ വന്നു പെട്ടിട്ടുണ്ട്. വൈറസുകളും ബാക്ടീരിയകളും നമ്മെ അക്രമിച്ചിട്ടുണ്ട് കോടിക്കണക്കിനു ആളുകളെ കൊന്നൊടുക്കിയിട്ടുണ്ട്. പക്ഷെ അതെല്ലാം നമ്മൾ അതിജീവിച്ചു സയൻസിന്റ പിൻ ബലത്തോടെ ഓരോ രോഗത്തെയും നിയന്ത്രിച്ചു ചില മഹാമാരികളെ ഇല്ലാതാക്കി. ഇതിന്റെ പിൻ ബലത്തോടെ നമുക്ക് കൊറോണ വൈറസിനെയും മറി കടക്കാം. ആയതിനാൽ ഏത് രോഗത്തെയും പിടിച്ചു കെട്ടാനുള്ള ശേഷി മനുഷ്യരുടെ ബുദ്ധിക്കുണ്ട്. സയൻസും പരീക്ഷണങ്ങളും അതിനു നമ്മെ സഹായിക്കുക തന്നെ ചെയ്യും. കൊറോണ എന്ന രോഗത്തെയും നമ്മൾ പിടിച്ചു കെട്ടുക തന്നെ ചെയ്യും അതിനു വേണ്ടത് ആരോഗ്യ പ്രവർത്തകർ പറയുന്ന കാര്യങ്ങൾ അതേ പോലെ അനുസരിക്കുക അത് മാത്രമാണ്.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം