സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/മഹാമാരിയും ശാസ്ത്രലോകവും

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയും ശാസ്ത്രലോകവും

ഇന്ന് മാനവരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ് കൊറോണ വൈറസ് വ്യാപനം. ചൈനയിലെ വുഹാനിൽ ആവിർഭവിച്ച കോവിഡ് 19 എന്ന മഹാമാരിയായ ഈ വൈറസ് ലോകമൊട്ടുക്കും അതിന്റെ ആക്രമണം തുടരുകയാണ്. ജീവിതം ചലിച്ചിരുന്ന പല നഗരങ്ങളും ഇന്ന് നിശബ്ദവും ശൂന്യവും ആയിരിക്കുന്നു. കോടി കണക്കിന് ആൾക്കാർ അവരുടെ വീടുകളിൽ ഒതുങ്ങിയിരിക്കുന്നു. ആദ്യമായി ഈ വൈറസിനെക്കുറിച്ച് കേൾക്കുമ്പോൾ ഇത് ലോകത്തെ ഇത്രയധികം ഗ്രസിക്കമെന്ന് കരുതിയതല്ല. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത അദൃശനായ ഈ വൈറസിനെതിരെ ചികിത്സിക്കുന്നതിനുള്ള മരുന്ന് ഇതുവരെയും കണ്ടു പിടിക്കപ്പെട്ടിട്ടില്ല.

മനുഷ്യൻ തന്റെ സ്വാർത്ഥ താല്പര്യങ്ങൾക്കായി സങ്കീർണ്ണമായ പല മാർഗ്ഗങ്ങളിലൂടെയും പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ പുതിയ പുതിയ സാക്രമിക രോഗങ്ങൾ ഉണ്ടാകുകയും അവിടുത്തെ ആവാസ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ജനതാ കർഫ്യു , ലോക്ക് ഡൗൺ ഒക്കെയായി നമ്മുടെ രാജ്യം കൊറോണ വൈറസിനെതിരെ പോരാടുകയാണ്. ഒപ്പം കരുത്തു പകരാൻ ആരോഗ്യ പ്രവർത്തകരും പോലീസും കൂട്ടായി പരിശ്രമിക്കുന്നു. ഭീതിയും ആശങ്കയുമല്ല ജാഗ്രതയാണ് വേണ്ടത് . കൊറോണ വൈറസിന്റെ വ്യാപനം തുടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാനും രോഗം പകരുന്നതിന്റെ തോത് കുറയ്ക്കാനും ഒക്കെയുള്ള മാർഗ്ഗങ്ങൾ തേടിക്കൊണ്ടിരി ക്കുകയാണ് വൈദ്യശാസ്ത്ര ലോകവും ഭരണകർത്താക്കളും . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് 19 ന് എതിരെയുള്ള മരുന്ന് കണ്ടുപിടിക്കുന്നതിനുള്ള പരീക്ഷണങ്ങൾ നടക്കുകയാണ്. ഇന്നലകളിലെ ശാസ്ത്രലോകത്തിൽ നിന്നും നേടിയ പ്രതീക്ഷകളാണ് നമ്മുടെ മുന്നിലുള്ളത്. കോവിഡ് 19 പോലെയുള്ള മഹാമാരികൾ ഇനിയും വരാം എന്നാൽ, അതിനെയെല്ലാം നേരിടാനുള്ള സഹന ശേഷിയും ,കരുത്തും , അറിവും, വിഭവശേഷിയും മാനവരാശിക്കുണ്ട് എന്ന തിരിച്ചറിവാണ് നമുക്ക് ഉണ്ടാവേണ്ടത്. നാം തന്നെ മുന്നോട്ട് പോകും എന്ന ചിന്ത അതാണ് നമ്മെ മുന്നോട്ട് നയിക്കേണ്ടത്.

കീർത്തന കെ . ബോസ്
3 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം