സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയെ സംരക്ഷിക്കുക

നാം എല്ലാവരും നമ്മുടെ അമ്മമാരെ വളരെയധികം സ്നേഹിക്കുന്നവരാണല്ലോ അതുപോലെ തന്നെ നമ്മുടെ പ്രകൃതിയെന്ന അമ്മയെ സ്നേഹിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്യമാണ്. ഇന്ന് നമ്മുടെ ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്ത് പരിസ്ഥിതി മലിനികരണമാണ്.നമ്മുടെ അശ്രദ്ധ മൂലംനമ്മൾ പ്രകൃതിയേ വല്ലാതെ ദ്രോഹിക്കുന്നു, മരങ്ങൾവെട്ടി കൂറ്റൻ കെട്ടിടങ്ങൾ പണിതും പ്ലാസ്റ്റിക്ക് തുടങ്ങിയ ദൂഷ്യവസ്തുക്കൾ നമ്മുടെ നദികളിലും മറ്റും ഒഴുക്കിയും ഫാക്ടറികളിൽ നിന്നുള്ള മാലിന്യവും പുകയും മറ്റും ഇന്ന് നമ്മുടെ പ്രകൃതിയുടെ സന്തുലിതാവസ്ഥയെതന്നെ മാറ്റി മറിക്കുന്നു.ഇതിന്റെയെല്ലാം പരിണതഫലമായിട്ടാണ് നാം ഇന്ന് അനുഭവിക്കുന്ന ഓരോ പ്രകൃതി ദുരന്തങ്ങളും.

വായു മലിനീകരണത്തെ ചെറുക്കുക എന്നതാണ് ഇത്തവണത്തെ പരിസ്ഥിതിദിന മുദ്രാവാക്യം.ഭൂമിയുടെയും മനുഷ്യന്റെ യും നിലനിൽപിന്തന്നെ പ്രധാന ഭീക്ഷണിയാണ് അന്തരീക്ഷ മലിനീകരണം നമ്മൾ താമസിക്കുന്ന ഇന്ത്യയിലും നമ്മുടെ അയൽ രാജ്യമായ ചൈനയിലുമാണ് ഏറ്റവും ആളുകൾ വായുമലിനീ കരണത്തിന്റെ ദൂഷ്യ ഫലങ്ങൾ അനുഭവിക്കുന്നത്. വായുമലിനീകരണത്തെ ഇല്ലാതാക്കാൻ നമമുക്ക് സാധിക്കുകയില്ല എന്നാൽ മരങ്ങളും കാടുകളും സംരക്ഷിച്ചും മരങ്ങൾ വച്ചു പിടിപ്പിച്ചും ഒരു പരിധി വരെ ഇതിന്റെ അളവ് നമുക്ക് കുറയ്ക്കാൻ ആകും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമാണ് നാം ലോക പരിസ്ഥിതി ദിനം ജൂൺ 5ന് ആചരിക്കുന്നത്.

എല്ലാ മനുഷ്യർക്കും ശുദ്ധജലവും, ശുദ്ധവായുവും, പ്രകൃതിയുടെ സൗന്ദര്യവും ആസ്വഭിക്കാനുള്ള അവകാശമുണ്ട് നമ്മുടെ നാളത്തെ തലമുറയ്ക്കുവേണ്ടി പ്രതീക്ഷ കൈവിടാതെ മലിനീകരത്തിനെതിരായും വനനശീകരണത്തിന് എതിരായും പോരാടേണ്ടത്ഇ ന്നത്തെ തലമുറയുടെ ഉത്തരവാദിത്യമാണ്.

പ്രകൃതിയെ സ്നേഹിക്കുക പ്രകൃതി തിരിച്ചും നമ്മളെ സ്നേഹിക്കും നല്ല കാലാവസ്ഥ തന്നും നല്ല ഫലങ്ങൾ തന്നും...

മരിയ ഗ്രേസി കെ ജെ
2 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം