ഗവ. എൽ പി എസ് മ‍ഞ്ചാൻപാറ/അക്ഷരവൃക്ഷം/ശുചിത്വ കേരളം എന്റെ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ കേരളം എന്റെ സ്വപ്നം      
                  ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളം ഇന്ന് 'ശുചിത്വ കേരളം എന്റെ സ്വപ്നം' എന്ന അവസ്ഥയിലേക്കു മാറിക്കൊണ്ടിരിക്കുന്നു. പ്രകൃതിരമണീയവും ഫലഭൂയിഷ്ട സമൃദ്ധവുമായ കേരളം, പൊന്ന് വിളയിക്കുന്ന മണ്ണ് ഇതൊക്കെയും ഇന്ന് കേരളത്തിൽ നിന്നും അകന്നു പോകുന്ന അവസ്ഥയാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. ഈ അവസ്ഥയിൽ ബി.കെ.ബാലകൃഷ്ണന്റെ വരികൾ ഓർത്തു പോകുന്നു.
    "ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാദ്ധ്യമോ 
       മലിനമായ ജലാശയം അതിമലിനമായ ഭൂമിയും.......”

ശുചിത്വ കേരളം വെറും സ്വപ്നമായി മാറാതിരിക്കാൻ ചില കാര്യങ്ങൾ നാം ശ്രദ്ധിക്കണം. ഒന്നാമതായി ശ്രദ്ധിക്കേണ്ടത് ശുചിത്വം. അത് തുടങ്ങേണ്ടത് നമ്മളിൽ നിന്നു തന്നെ. നമ്മുടെ ശരീരവും ഭവനവും ചുറ്റുപാടും എല്ലാം ശുചിത്വമുള്ളതാകണം എന്ന് നമ്മൾ ചിന്തിക്കേണ്ടതുണ്ട്. രണ്ടാമതായി പറയാനുള്ളത് പരിസ്ഥിതി മലിനീകരണത്തെ കുറിച്ചാണ്. മനുഷ്യൻ ഉപയോഗിച്ച് തള്ളുന്ന മാലിന്യങ്ങൾ മൂലം വായു, ജലം, മണ്ണ്, ആഹാരം ഇവ ഒക്കെയും നാശമായി മാറിക്കഴി‍‍ഞ്ഞു. മൂന്നാമതായി, മനുഷ്യൻ സ്വാർത്ഥ ലാഭങ്ങൾക്കായി പ്രകൃതിയെ ചൂഷണം ചെയ്യുന്ന അവസ്ഥ. ഇതിന്റെ ഒക്കെയും പ്രതിഫലങ്ങൾ ഇന്ന് പ്രകൃതി ക്ഷോഭങ്ങളിലൂടെയും കാലാവസ്ഥാ വ്യതിയാനങ്ങളിലൂടെയും നമ്മളിൽ ദുരനുഭവങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. മനുഷ്യന് ആവശ്യമുള്ളത് പ്രകൃതിയിൽ ഉണ്ട്. മനുഷ്യന് ആവശ്യമുള്ളത് പ്രകൃതിയിൽ തന്നെ ഉണ്ടായിട്ടും മനുഷ്യൻ അതിനെ മറി കടന്ന് പ്രവർത്തിക്കുകയാണ് ചെയ്യുന്നത് . പ്രകൃതി നമുക്ക് ദൈവം തന്ന സമ്പത്താണ്. അതിനെ നാം സംരക്ഷിക്കേണ്ടതുണ്ട്. പ്രകൃതിയുടെ ശുചിത്വം നമ്മുടെ കൈയിലാണുള്ളത്. അപ്പോൾ അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമ കൂടിയാണ്. അതിനാൽ ഇനിയെങ്കിലും നമുക്ക് പ്രകൃതിയെ സംരക്ഷിച്ച് മുന്നോട്ട് നീങ്ങാം.


അസ്ന എസ് ജെ
4എ ഗവ. എൽ പി എസ് മ‍ഞ്ചാൻപാറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത