സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ലോകം വിറങ്ങലിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം വിറങ്ങലിച്ച്

ലോകത്തിൽ ഒരു മഹാമാരി വന്നു. ലോകത്തെ വിറപ്പിച്ചു. ഒരു കൊടും ഭീകരമായ വൈറസ്, കൊറോണ, കോവിഡ്-19. ലോക മഹായുദ്ധം പോലും ഇത്രയും ജനങ്ങളെ വിറപ്പിച്ചിട്ടില്ല. എന്നാൽ ഈ വൈറസ് ലക്ഷക്കണക്കിന് ആളുകളാണ് വിഴുങ്ങിയിരിക്കുന്നത്. കൊടും ഭീരകരമായ ഈ വൈറസ് ലോകത്താകെ പടർന്നുപിടിച്ചു. ചില രാജ്യങ്ങൾ ആദ്യമേ തന്നെ ശ്രദ്ധിക്കണമായിരുന്നു .എന്നാൽ അവർ അത് കാര്യമാക്കിയില്ല. അതിന്റെ ഫലമായി ലക്ഷക്കണക്കിന് ആളുകൾ ജീവൻ ബലി കൊടുക്കേണ്ടി വന്നു കേരളത്തിൽഅത്യാവിശ്യം സുരക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. എന്നാലും എല്ലായിടങ്ങളിലേയ്ക്കും ഈ വൈറസ് പടർന്നു പിടിക്കുന്നുണ്ട്. എല്ലാവരും അതിജാഗ്രതയോടെ തന്നെയാണ്. ആ വൈറസിനെ നേരിടാനുള്ള മാർഗ്ഗങ്ങൾ ആളുകൾ ഉപയോഗിക്കുന്നുണ്ട്. ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ചുമാണ് ഇതിനെ പ്രതിരോധിക്കേണ്ടത്. ഈ വൈറസ് മാറ്റാനുള്ള മരുന്ന് കണ്ടുപിടിച്ചില്ല. അതുമൂലമാണ് ഇത്രയും വേഗത്തിൽ രോഗം പടർന്നു പിടിക്കുന്നത്. മരുന്നില്ലാത്തതുകൊണ്ട് തന്നെയാണ് അതീവജാഗ്രതയോടെ ഇരിക്കണം എന്നു പറയുന്നത്. കൊറോണ, കോവിഡ് - 19 എന്ന വൈറസ് ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണ എന്ന കൊടും ഭീകരമായ ഈ വൈറസിനെ ചെറുത്തു നിൽക്കുവാനായി ലോക്ക്ഡൗൺ എന്ന തന്ത്രം ഉപയോഗിച്ചു എല്ലാ മേഖലകളിലുമുള്ള ആളുകൾ ജോലി നിർത്തിവച്ച് സ്വന്തം വീടുകളിൽ കഴിയുകയാണ്. കുട്ടികൾ പല തരത്തിലുള്ള വിനോദങ്ങളിൽ ഏർപ്പെടുന്നു. മാതാപിതാക്കൾക്ക് സാമ്പത്തിക പ്രതിസന്ധി ഒരു വെല്ലുവിളിയായി മാറിക്കഴിഞ്ഞു. ലോകം ഇപ്പോൾ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. ഈ വൈറസിനെതിരെ പ്രവർത്തിക്കുന്ന കുറേ ആരോഗ്യ പ്രവർത്തകരും , മാധ്യമ പ്രവർത്തകരും സർക്കാരുമുണ്ട്. കൊറോണ വൈറസിനെതിരെ പ്രവർത്തിക്കുകയും വൈസ് ലോകത്തെ വിട്ടു പോകാനായി പ്രാർത്ഥിക്കുകയുമാണ് ചെയ്യേണ്ടത്. ദൈവം എല്ലാ കാര്യങ്ങൾക്കും തുണയേകും നമുക്ക് നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിച്ചുകൊണ്ട് കൊറോണ എന്ന മഹാ വിപത്തിനെ നമ്മുടെ ലോകത്തിൽ നിന്ന് നീക്കി കളയാം


സാനിയ
7 C സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം