ഡിവി എൻ എസ് എസ് എൽ പി എസ് നെച്ചിപ്പുഴൂർ/അക്ഷരവൃക്ഷം/ഒരു ലോക്ക്ഡൗൺ വേനലവധി

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ലോക്ക്ഡൗൺ വേനലവധി

മേടമാസ പുലരി, മഞ്ഞണിഞ്ഞ കൊന്ന പൂക്കൾ, മൂന്നാം കണ്ണ് തുറന്ന സൂര്യ കിരണങ്ങൾ, കുളിരേകാനായി ഇളം തെന്നൽ, കോരിത്തരിപ്പിക്കുന്ന ചാറ്റൽ മഴ എല്ലാവർക്കും നവോൻമേഷം. പക്ഷേ മിലി അവൾ ഏകാന്തവാസം തുടങ്ങിയിട്ട് 21 ദിവസം പിന്നിട്ടിരിക്കുന്നു. അതെ ! രാജ്യത്തെങ്ങും കൊറോണ എന്ന മഹാവിപത്തിനെ ചെറുത്തു തോൽപ്പിക്കുന്നതിനുള്ള തീവ്രശ്രമമാണ്. മിലി, അവളുടെ സ്കൂൾ ആണ് അവൾക്കെല്ലാം .അവളുടെ സന്തോഷവും കളിയും ചിരിയുമെല്ലാം ആ നാലു ചുവരുകൾക്ക് സുപരിചിതം. മുലപ്പാൽ മണം മാറുന്നതിനു മുൻപ് തുടങ്ങിയ ആത്മബന്ധം. നഗരത്തിലെ വലിയ സ്കൂളുകളിലെ ആർഭാടങ്ങളൊന്നുമില്ലാതെ തനി നാടൻ സ്കൂളാണ് അവളുടേത് . അതിനാത്മാവേകാൻ കുറച്ചദ്ധ്യാപകരും. തല്ലിയലച്ചൊഴുകുന്ന നദി പോലെ ജീവനായി, താളമായി നൂറിലധികം കുരുന്നുകളും.

പഠനോൽസവം കണ്ട് മടങ്ങിയ മിലിക്ക് പിന്നെ സ്കൂളിലേക്ക് പോകാനായില്ല .കൊറോണയെ പേടിച്ച് ലോക്ക് ഡൗൺ ചെയ്തവർ ആത്മബലിയെ കുറിച്ചോർത്തിരിക്കില്ല. ദിവസങ്ങൾ കടന്നു പോകുന്തോറും പുസ്തകങ്ങളുടെ ലോകത്ത് നിന്ന് മാറി അവൾ ഫോണും ടി വി യുമായി ഒതുങ്ങി. കളിയില്ല, ചിരിയില്ല. മേളവും ആരവങ്ങളും കാഴ്ചക്കാരും ഇല്ലാത്ത ഉത്സവം പോലെ. എങ്ങും പോകാനില്ല, ആരും വരാനുമില്ല വിരസമായ കളികൾ മടുക്കുമ്പോൾ വിജനമായ വഴിയിൽ അങ്ങ് ദൂരേക്ക് കണ്ണും നട്ടിരിക്കും. പ്രത്യാശയുടെ ഒരു പൊൻ വെളിച്ചത്തിനായി നല്ലൊരു നാളേക്കായി

ലക്ഷ്മി സി
2 എ ഡി.വി.എൻ.എസ്സ്.എസ്സ്.എൽ .പി.എസ്സ് നെച്ചിപ്പുഴൂ‍ർ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ