പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

പണ്ടൊരിക്കൽ ഒരു ഗ്രാമത്തിൽ രണ്ട് ആളുകളും അവർക്കു ധാരാളം ചങ്ങാതിമാരും ഉണ്ടായിരുന്നു. അവരിൽ ഒന്നാമൻ പ്രകൃതിയെ നാശമാക്കി നടക്കുന്ന ഒരാളും. രണ്ടാമൻ ശുചിത്വം ഇല്ലാതെ നടക്കുന്നവനും ആയിരുന്നു. ആരെല്ലാം എന്തൊക്കെ പറഞ്ഞാലും അവർ ആ ദുശ്ശീലം ഒരിക്കലും മാറ്റാനായി ശ്രമിച്ചിട്ടില്ല, അങ്ങനെയിരിക്കെ ഒരുനാൾ അതിൽ രണ്ടാമന് ഒരു പകർച്ചവ്യാധി പിടികൂടി. ആ അസുഖത്തിന്റെ പേര് കോളറ എന്നായിരുന്നു. ഇയാൾ ഒരു ശുചിത്വവും ഇല്ലാതെ നടക്കുന്നതിനാലാണ് ഇയാൾക്ക് ഈ രോഗം പിടികൂടിയതെന്ന് ആശുപത്രിക്കാർ പറഞ്ഞുവെങ്കിലും അയാൾ അത് കാര്യമായി എടുത്തിരുന്നില്ല അയാൾ വീണ്ടും ചങ്ങാതിമാരോട് കൂടി ശുചിയില്ലാതെ നടന്നിരുന്നു. അതിന്റെ ഫലമായി രോഗം അയാളിൽ നിന്നും മറ്റുള്ളവരിലേക്കും അതിവേഗം പടർന്നു പിടിച്ചിരുന്നു. വൈകാതെ ശുചിത്വമില്ലായ്മ കാരണമാണ് തങ്ങൾക്കിഗതി വന്നതെന്ന് മനസിലാക്കിയ ആൾക്കാർ ആ ഗ്രാമം മുഴുവനും വൃത്തിയാക്കുകയും അതോടെ തന്നെ ആ രോഗം പതിയെ പതിയെ ആ ഗ്രാമത്തിൽ നിന്നും അപ്രത്യക്ഷമാകാൻ തുടങ്ങി. അതിനിടെ ഒന്നാമൻ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരുന്നു. അവനോട് ആരൊക്കെ എത്രമാത്രം പറഞ്ഞാലും അതൊന്നും തന്നെ അവൻ മനസ്സിലാക്കിയില്ല. അദ്ദേഹം തന്റെ സുഹൃത്തുക്കളോട് കൂടി പാറപൊട്ടിക്കലും വൃക്ഷങ്ങൾ മുറിച്ചു അത് മറ്റു ജില്ലകളിൽ കയറ്റി അയച്ചു അതിന്റെ കാശു വാങ്ങി ധൂർത്തടിച്ചു നടക്കുക പതിവായിരുന്നു. അങ്ങനെയിരിക്കെ ഒരുനാൾ ആ ഗ്രാമത്തിൽ അതിഭീകരമായ ക്ഷാമം പിടിപെട്ടു. ക്ഷാമത്തിൻ്റെ ഭാഗമായി ആ ഗ്രാമം മുഴുവനും നശിച്ചു. മരങ്ങളും ജീവജാലങ്ങളുമെല്ലാം നശിച്ചുതുടങ്ങി. അങ്ങനെയിരിക്കെ ആ ഗ്രാമത്തിലെ എല്ലാ ആളുകളും ദൈവത്തെ വിളിച്ച് കരഞ്ഞു പ്രാർത്ഥിക്കാൻ തുടങ്ങി. ദൈവം പറഞ്ഞു ഈ ഗ്രാമത്തിൽ മാത്രം ഇങ്ങനെ സംഭവിച്ചതിനു കാരണം നിങ്ങൾ ഞാൻ എന്റെ വരദാനമായി തന്ന ഈ സുന്ദരമായ പ്രകൃതിയെ നശിപ്പിച്ചതിന്റെ ഫലമാണ്. ഇനി നിങ്ങൾ പ്രകൃതിയെ നശിപ്പിക്കില്ല എന്ന് എനിക്ക് വാക്ക് തന്നാൽ ഇതെല്ലാം തനിയെ തന്നെമാറും മാത്രമല്ല നിങ്ങൾ വെട്ടി നശിപ്പിച്ച വൃക്ഷങ്ങൾ നിങ്ങൾ തന്നെ നട്ടു വളർത്തുകയും വേണം. അങ്ങനെ ആ ഗ്രാമത്തിലെ ജനങ്ങൾ അത് അനുസരിക്കുകയും അവരെ കൊണ്ട് ആകുന്നവിധം വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും അധികം വൈകാതെ തന്നെ ആ ഗ്രാമം പച്ച പിടിച്ചു മഴ പെയ്തു അവിടത്തെ ജലാശയങ്ങളും കുളങ്ങളും പെട്ടന്നുതന്നെ നിറയുകയും കൃഷിയിലൂടെ ഭക്ഷ്യലഭ്യത ഉണ്ടാവുകയും ക്ഷാമം മാറുകയും ചെയ്തു. ഈ കഥയിൽ നിന്നും നമുക്ക് കിട്ടുന്ന ഗുണപാഠമാണ് പ്രകൃതിയും അതിലെ ജീവജാലങ്ങളും എല്ലാം തന്നെ ദൈവത്തിന്റെ ഓരോ വരദാനമാണ്, പ്രകൃതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാണ്.

അഭിറാം
10B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ