എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/ഉണ്ണിയുടെ പ്രാർത്ഥന

Schoolwiki സംരംഭത്തിൽ നിന്ന്
ഉണ്ണിയുടെ പ്രാർത്ഥന
പാവപ്പെട്ട ഒരു കുടുംബത്തിൽ ജനിച്ച ഒരു കുട്ടിയാണ് ഉണ്ണി .പ്രകൃതി സ്നേഹിയാണ് അവൻ. അച്ഛൻ മുഴു കുടിയനായിരുന്നു. അയാൾ വീട്ടുകാര്യങ്ങൾ പോലും ശ്രദ്ധിക്കാറില്ല. അന്യരുടെ വീട്ടിൽ വേല ചെയ്ത് അമ്മ കൊണ്ടുവരുന്ന കാശ് പിടിച്ച് പറിച്ച് അച്ചൻ കുടിച്ചു തീർക്കും. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ വീണ ആ കുടുംബത്തിന്റെ ഏക പ്രതിക്ഷയായിരുന്നു ഉണ്ണി.
 കൊറോണ കാലമായിരുന്നു.ഉണ്ണിയുടെ  സ്കൂളിൽ കൊറോണയുമായി ബന്ധപ്പെട്ട് പ്രസംഗമത്സരം ഉണ്ടായിരുന്നു. അവൻ അതിൽ പങ്കെടുത്തു. അവൻ പ്രസംഗിച്ചു തുടങ്ങി
 

മാന്യസദസിന് നമസ്ക്കാരം

  ഞാൻ ഉണ്ണി .അഞ്ചാം ക്ലാസിൽ പഠിക്കുന്നു. കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. മനുഷ്യർ അങ്ങേയറ്റം ഭയത്തോടെ ജീവിക്കുന്ന ഒരു സ്ഥിതിയിലാണ് നാം ഇപ്പോഴുള്ളത്. എനിക്കിപ്പോൾ ഓർമ്മ വരുന്നത് ഇതാണ്എന്റെ വീടിനടുത്ത് ഒരു പുഴയുണ്ട്. ഞാനും അമ്മയും അവിടെയാണ് കുളിക്കാറുള്ളത് .ഒരു റോഡ് മുറിച്ചുകടന്നാണ് പുഴയിൽ എത്തുന്നത്.പലപ്പോഴും റോഡിലെ വാഹനങ്ങളുടെ തിരക്ക് കാരണം ഒരുപാട് സമയം കാത്ത് നിൽക്കേണ്ടി വന്നിട്ടുണ്ട്. കൂടാതെ വാഹനങ്ങളുടെ കറുത്ത പുക കാരണം അന്തരീക്ഷം മലിനമാകുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട്.ഒരു ദിവസം ഞാൻ കുളിക്കാൻ പോയി. ഞാൻ വേഗം കുളിച്ചു കഴിഞ്ഞ് പുഴവക്കത്തിരുന്ന് വെള്ളത്തിന്റെ ഒഴുക്ക് ആസ്വദിക്കുകയായിരുന്നു.എന്നാൽ ആ ഒഴുക്കിനെ തടസ്സപ്പെടുത്തിക്കൊണ്ട് പ്ലാസ്റ്റിക് കുപ്പികൾ വന്നു ചേരുന്നുണ്ടായിരുന്നു. അതിൽ കൂടുതലും അച്ഛൻ വീട്ടിൽ വച്ച് മദ്യപിക്കുമായിരുന്ന ഇനം മദ്യത്തിന്റെ കുപ്പികളായിരുന്നു. ആളുകൾ മദ്യപിച്ച ശേഷം കുപ്പികൾ പുഴയിലേക്ക് വലിച്ചെറിഞ്ഞത് കൊണ്ടാണല്ലോ ഇത് എന്നോർത്തപ്പോൾ എനിക്ക് ഏറെ സങ്കടം തോന്നി. എന്നാൽ ഞാൻ ഇപ്പോൾ ഒരുപാട് സന്തോഷവാനാണ്. കാരണം കഴിഞ്ഞ ദിവസം ഞങ്ങൾ കുളിക്കാനായി പുഴയിലേക് പോയപ്പോൾ റോഡ് മുറിച്ചുകടക്കാൻ പ്രയാസപ്പെട്ടില്ല.റോഡ് വിജനമായിരുന്നു. അതിന് കാരണം കൊറോണയാണെന്ന് ഞാൻ ഓർത്തു.ഇപ്പോൾ പ്രകൃതി പുകമൂലം മലിനപ്പെടുന്നില്ലെന്ന് ഞാൻ കണ്ടു. കുളിക്കാൻ പുഴയിലെത്തിയപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു.ഏറെ നേരം നോക്കി നിന്നിട്ടും പുഴയുടെ കളകളശബ്ദത്തെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള കുപ്പി ക ളൊന്നും കണ്ടില്ല. അപ്പോൾ എന്നും ഇങ്ങനെയാകണേയെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. അച്ഛൻ മദ്യപാനം നിറുത്തി വീട്ടുകാര്യങ്ങൾ ശ്രദ്ധിച്ചു തുടങ്ങി. വീട്ടിന്റെ മുറ്റത്ത് കൃഷി ചെയ്ത് ചീരയും, പയറും ,വെണ്ടയുമൊക്കെ വളർന്നു നിൽക്കുന്നതു കാണാൻ എന്ത് ഭംഗിയാണെന്ന് അറിയാമോ?അതുകൊണ്ട് ഞാനിപ്പോൾ ദിവസവും പ്രാർത്ഥിക്കുന്നു.: ദൈവമേ, കൊറോണ എന്ന മഹാമാരി കഴിഞ്ഞാലും മദ്യശാലകൾ തുറക്കല്ലേ.എന്നും ഇതുപോലെ എനിക്ക് സന്തോഷം തരണമേ ...ഇത്രയും പറഞ്ഞു കൊണ്ട് ഞാൻ നിറുത്തുന്നു.  നന്ദി   നമസ്ക്കാരം 

ഉണ്ണിയുടെ പ്രസംഗം കഴിഞ്ഞതോടെ വേദിയിലിരുന്ന മുഴുവൻ ആൾക്കാരും നിറുത്താതെ കരഘോഷം മുഴക്കി. വലിയവനെന്നോ ചെറിയവനെന്നോ വേർതിരിവില്ലാതെ എല്ലാവരിലേക്കും പടർന്നു പിടിക്കുന്ന കൊറോണ എന്ന മഹാമാരി വലിയ വിപത്തുകൾ നാട്ടിൽ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഉണ്ണിയെപ്പോലുള്ള കുട്ടികളുടെ സന്തോഷം നമുക്ക് കാണാതിരിക്കാൻ കഴിയുമോ ?

ധനുഷ് എസ് എസ്
7 F എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ