വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/ശുചിത്വം....

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം....................................
                                 ഈ കൊറോണ കാലത്ത് ശുചിത്വം എന്ന വാക്കിനു വളരെയേറെ പ്രാധാന്യം ഉണ്ട് .വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിങ്ങനെ രണ്ടു തരo ശുചിത്വംഉണ്ട് .  വ്യക്തിശുചിത്വത്തിൽ ഏറ്റവും പ്രധാനം നമ്മുടെ കൈകൾ വൃത്തിയാക്കുക എന്നത് ആണ് .ഈ കൊറോണ കാലത്ത് കൈകൾ സോപ്പ് വെള്ളം എന്നിവ ഉപയോഗിച്ച് വൃത്തി ആക്കേണ്ടത് അത്യാവശ്യം ആണ് .നമ്മുടെ കൈകൾ എപ്പോഴുo നാം മുഖത്തു തൊടാറുണ്ട് .ഇതിലൂടെ കൈയിൽ ഉള്ള രോഗണുക്കൾ മൂക്ക് ,കണ്ണ് ,വായ എന്നിവയിലൂടെ വളരെ പെട്ടന്ന് ഉള്ളിൽ കടക്കുന്നു .അതിനാൽ ഇടക്കിടെ നാം കൈ കഴുകേണ്ടത് അത്യാവശ്യം ആണ് .കൈകൾ മാത്രമല്ല നമ്മുടെ ശരീരം മുഴുവൻ വൃത്തി ആക്കണം .അതിനായ് പല്ലു തേക്കുക ,നഖം വെട്ടുക ,കുളിക്കുക,വൃത്തി ഉള്ള വസ്ത്രം ധരിക്കുക ഇവയൊക്കെ ചെയ്യണം .പണ്ട് മലയാളികൾ പുറത്ത്   പോയിട്ടു വീട്ടിൽ വന്നാൽ കൈ ഉം കാലു ഉം കഴുകിയിട്ടു മാത്രമേ അകത്തു കയറാറുള്ളൂ .അത് വ്യക്തി ശുചിത്വം പാലിക്കുന്നതിന് ഏറ്റവും നല്ല ഉദാഹരണം ആയിരുന്നു .എന്നാൽ ഇന്നത്തെ തലമുറ ഇതൊന്നും ചെയ്യാറില്ല .അതിന്റെ ഫലം ആണ് കേട്ട് കേൾവി പോലും ഇല്ലാത്ത പുതിയ പുതിയ രോഗങ്ങളും .ഈ കൊറോണ കാലത്ത് നമുക്ക് വ്യക്തി ശുചിത്വം നിലനിർതാനായി ഒരു പ്രതിഞ എടുക്കാം .
രണ്ടാമത്തെ കാര്യം പരിസരം വൃത്തി ആയി സൂക്ഷിക്കുക എന്നത് ആണ് .നമ്മുടെ വീടിന്റെ പരിസരം വൃത്തി ആക്കുക എന്നത് നമ്മുടെ ഓരോരുതരുടെയും കടമയാണ് .ആഹാരo ആവശ്യതിന് മാത്രം ഉണ്ടാക്കുക .അങ്ങനെ ചെയ്താൽ ബാക്കി വരുന്ന ആഹാരം വലിച്ചെറിഞ്ഞുകളയേണ്ടി വരില്ല .അഥവാ ആഹാരം അധികം ഉണ്ടാക്കിയാൽ നമ്മുടെ അടുത്ത് ഉള്ള ആർക്കെങ്കിലും അത് കൊടുക്കണം .അല്ലാതെ വലിച്ചെറിഞ്ഞു കളയരുത് .ഈ ലോക്ക് ഡൌൺ കാലത്ത് ആഹാരത്തിനു വേണ്ടി ആളുകൾ വളരെ കഷ്ടപെടുന്നുണ്ട് .നമ്മുടെ വീട് നന്നായി തൂത്തു തുടച്ചു വൃത്തി ആയി സൂക്ഷിക്കണം .ചുറ്റും ഉള്ള ചവർ കൂട്ടി തീ ഇടണം .മഴക്കാലം വന്നാൽ വെള്ളം കെട്ടി നിൽക്കുന്നതു ഒഴിവാക്കണം .വെള്ളം കെട്ടി നിന്നു കൊതുക് മുട്ടയിട്ട് പെരുകി ധാരാളം മഴക്കാല രോഗങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു .
                                 കൊറോണ എന്ന മഹാ മാരി ലോകം മുഴുവൻ പടർന്നു പിടിച്ചു ധാരാളം ആളുകളുടെ ജീവൻ എടുത്തു കൊണ്ടിരിക്കുന്നു .ഈ സാഹചര്യത്തിൽ നമ്മുടെ ഗവണ്മെന്റ് ഉം ആരോഗ്യപ്രവർത്തകരും പറയുന്നതു നമുക്ക് അനുസരിക്കാം .നമുക്ക് സാമൂഹിക അകലം പാലിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്യാം .നമ്മുടെ ആരോഗ്യപ്രവർത്തകർക്കും പോലീസ് കാർക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാം .കൊറോണ എന്ന രോഗത്തെ ജാഗ്രതയോട് നേരിടാം .ശുചിത്വം പാലിച്ചുo നമ്മുടെ രോഗ പ്രതിരോധ ശക്തി വർധിപ്പിച്ചും നിയമങ്ങൾ പാലിച്ചുo നമുക്ക് ഒന്നായി കൊറോണക്കു എതിരായി പോരാടാനുളള ശക്തിക്കായി ദൈവതോട്  പ്രാർത്ഥിക്കാം .


ജിൻസി ജെ എസ്
6C വിമല ഹൃദയ എച്ച്,എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം