നീ ഞങ്ങൾക്ക് മഴയായിരുന്നു..
ചറപറാ ശബ്ദത്തോടെ കാതിനെ
കുളിരണിയിക്കുന്ന തേൻമഴയായിരുന്നു നീ...
നീ ഞങ്ങൾക്ക് പുഴയായിരുന്നു...
മുങ്ങിക്കുളിക്കുവാനും നീന്തിക്കളിക്കുവാനും
ഞങ്ങളിഷ്ടപ്പെട്ടിരുന്ന തെളിനീർപ്പുഴയായിരുന്നു നീ...
നീ ഞങ്ങൾക്ക് മലയായിരുന്നു...
മഴവെള്ളത്തെ ഞങ്ങൾക്കായി കരുതി വെച്ച മൺകുടമായിരുന്നു നീ..
നീ ഞങ്ങൾക്ക് കാടായിരുന്നു..
ചെടികളും മരങ്ങളും തണലും കുളിരുമുള്ള കാടായിരുന്നു നീ...
നീ ഞങ്ങൾക്ക് മഞ്ഞായിരുന്നു...
പാതിരാവിലും പുലർവേളകളിലും തണുപ്പും കുളിരുമായി മൂടിപ്പുതച്ചിരുന്നു നീ..
എന്നാൽ..
ഇന്ന് നീ തേന്മഴയല്ലാതായിരിക്കുന്നു..
ഇന്ന് നീ തെളിനീർപ്പുഴയല്ലാതായിരിക്കുന്നു..
ഇന്ന് നീ കണ്ണിനു കുളിർമയേകുന്ന കാഴ്ചയല്ലാതായിരിക്കുന്നു..
ഇന്ന് ഞങ്ങൾക്ക് നിന്നെ പേടിയാണ്..
അതിനു കാരണം
ഞങ്ങൾ മാത്രമാണ്...