ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/അച്ചൻ കോവിൽ.

അച്ചൻ കോവിൽ.


എനിക്ക് യാത്ര വളരെ ഇഷ്ടമാണ്. കാടും മലയും പുഴയും കാണണം. കൈ വീശി കാറ്റത്ത് നടക്കണം. തുമ്പിയെക്കാണണം. പൂക്കളിലെത്തുന്ന പൂമ്പാറ്റകളെക്കാണണം. ഈ തിരുവനന്തപുരം സിറ്റിയിൽ ഇതൊന്നും കാണാൻ കഴിയില്ല. അച്ഛൻ്റെ കൂടെ അച്ചൻകോവിലിൽ പോയപ്പോഴാണ് ഇതൊക്കെ ഞാൻ കണ്ടത്.സ്കൂളിൽ എനിക്കും പുഴ കണ്ടിട്ടുള്ള കുട്ടികളുടെ കൂട്ടത്തിൽ നിൽക്കാൻ കഴിഞ്ഞപ്പോൾ എനിക്ക് അഭിമാനം തോന്നി. ഒരുപുഴയെങ്കിലും ഈ സിറ്റിയിലൂടെ ഒഴുകുന്ന ഒരു കാലം വരുമോ.മാലിന്യം നിറഞ്ഞ തോടുകൾ എനിക്കിഷ്ടമില്ല. നമുക്കെല്ലാവർക്കും ചേർന്ന് ഒരു തോടിനെ പുഴയാക്കിയാലോ?

സൂരജ്.സി.എസ്.
7 B ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ