ഗവ ഹയർ സെക്കന്ററി സ്കൂൾ ഭൂതക്കുളം/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം പരമപ്രധാനം
വ്യക്തിശുചിത്വം പരമപ്രധാനം
ആരോഗ്യസംരക്ഷണത്തിന് നമ്മൾ വളരെയേറെ ശ്രദ്ധിക്കേണ്ട ഒന്നാണ് ശുചിത്വം. അതായത് നമ്മൾ നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയായി തന്നെ സൂക്ഷിക്കേണ്ടതാണ്. വീട്ടിനുള്ളിലും പരിസരപ്രദേശങ്ങളിലും ശുചിത്വം ഇല്ലെങ്കിൽ അത് പലവിധത്തിലുള്ള രോഗങ്ങൾക്ക് കാരണമായേക്കാം. എല്ലാത്തരം മലിനീകരണങ്ങൾക്കും കാരണം മനുഷ്യന്റെ ഇടപെടലുകൾ തന്നെ. പണ്ടുകാലത്ത്, നമ്മുടെ പൂർവികർ പുറത്തുപോയിവന്നാൽ കൈയും കാലും നന്നായി കഴുകിയതിനുശേഷം മാത്രമേ വീട്ടിനുള്ളിൽ പ്രവേശിക്കുമായിരുന്നുള്ളൂ. അവർ അന്ന് ശുചിത്വം പാലിച്ചിരുന്നു. എന്നാൽ ഇന്ന് കാര്യങ്ങൾ നേരേ തിരിച്ചാണ്. ഇപ്പോൾ നമ്മുടെ ലോകത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന കൊവിഡ് 19 വൈറസിനെതിരെ രാജ്യം ഒറ്റക്കെട്ടായിത്തന്നെ പോരാടുകയാണ്. ഈ പോരാട്ടത്തിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് ശുചിത്വം പാലിക്കുക എന്നുള്ളതാണ്. ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈകൾ കഴുകുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക, വീടിനു പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയ മാർഗങ്ങളിലൂടെ ഈ വൈറസിന്റെ വ്യാപനം തടുക്കാൻ കഴിയും.
സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം