ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/ക്ഷമയില്ലാത്ത കോഴിയമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
ക്ഷമയില്ലാത്ത കോഴിയമ്മ

ഒരു കോഴിയമ്മ അഞ്ചു മുട്ടകളിട്ടു.അഞ്ചു മുട്ടകളും വിരിഞ്ഞ് അഞ്ച് കുഞ്ഞുങ്ങൾ പുറത്തു വരുന്നത് കോഴിയമ്മ സ്വപ്നം കണ്ടു. സ്വപ്നം യാഥാർഥ്യമാകാൻ കോഴിയമ്മ കൊതിച്ചു. കാത്തിരുന്നു ക്ഷമ കെട്ട കോഴിയമ്മ പിറ്റേന്നു തന്നെ അഞ്ചു മുട്ടകളും കൊത്തിപ്പൊട്ടിച്ചു നോക്കി. കോഴിക്കുഞ്ഞുങ്ങൾക്കു പകരം മഞ്ഞക്കരു ഒലിച്ചു വന്നു. സങ്കടം നിറഞ്ഞ ആ രാത്രിയിൽ കോഴിയമ്മ തന്റെ കുഞ്ഞുങ്ങളെ സ്വപ്നം കണ്ടു. രാവിലെ കോഴിയമ്മ എഴുന്നേറ്റില്ല. എന്നന്നേക്കുമായിരുന്നു കോഴിയമ്മയുടെ ഉറക്കം.


ഫയസ് ഫൈസി
4 എ ഗവ. മോഡൽഎൽ പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ